Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത്​ നാളെ കടയടപ്പ്​ സമരം

text_fields
bookmark_border
  • വിൽപന നികുതി ഉദ്യോഗസ്ഥരുടെ പീഡനം: അമ്പലപ്പുഴയിൽ വ്യാപാരി ആത്​മഹത്യ ചെയ്​തു
സംസ്ഥാനത്ത്​ നാളെ കടയടപ്പ്​ സമരം
cancel

ആലപ്പുഴ: വിൽപന നികുതി ഉദ്യോഗസ്ഥരുടെ പീഡനം മൂലം വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വ്യാപാരികളുടെ കടയടപ്പ് സമരം. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് വ്യാപാരി ഹർത്താൽ.

ആറ് ലക്ഷം രൂപ പിഴ അടക്കാൻ വിൽപന നികുതി ഉദ്യോഗസ്ഥരുടെ നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് അമ്പലപ്പുഴ മാർജിൻ ഫ്രീ ഷോപ് ഉടമയും പലചരക്ക് വ്യാപാരിയുമായ ശ്രീകുമാർ (53) ആത്മഹത്യ ചെയ്തത്. രാവിലെ കട തുറന്നതിന് ശേഷമാണ് പിന്നിലെ ഗോഡൗണിൽ തൂങ്ങിമരിച്ചത്. മൃതദേഹവുമായി വ്യാപാരികൾ വിൽപന നികുതി ഒാഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ആലപ്പുഴ ജില്ലയിൽ ഹർത്താലിനും സംസ്ഥാന വ്യാപകമായി കടയടപ്പ് സമരത്തിനും വ്യപാരികൾ ആഹ്വാനം ചെയ്തു. വിൽപന നികുതി ഉദ്യോഗസ്ഥരുടെ പീഡനത്തിൽ പ്രതിഷേധിച്ചാണ് വ്യാപാരികളുടെ ഹർത്താൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story