ജഡ്ജി കുടുംബത്തില്‍നിന്ന് വക്കീലായി ഫസ് ലീന്‍, അഭിഭാഷക കുടുംബത്തില്‍ നാലാമനായി ജേക്കബ്
text_fieldsകൊച്ചി: സെയില്‍സ് ടാക്സ് കമീഷണറായി വിരമിച്ച അഡ്വ. ആലിപിള്ളയുടെ കൊച്ചുമകള്‍ ഫസ് ലീന്‍.എ.റഹീം അഭിഭാഷകയായി ഇന്നലെ ഗൗണണിഞ്ഞത് ‘അല്‍ ഹര്‍മണി’യെന്ന ജഡ്ജി കുടംബത്തിലെ ഇളംമുറക്കാരിയായാണ്്. ഹൈകോടതി ജഡ്ജി ജസ്റ്റിസ് അബ്ദുള്‍ റഹീമിന്‍െറ മകളായ ഫസ്ലീന്‍ പിതാവിന്‍െറ സാന്നിധ്യത്തിലാണ് അഭിഭാഷക എന്‍റോള്‍മെന്‍റില്‍ സന്നദ് സ്വീകരിച്ച് കുടുംബത്തിലെ മൂന്നാം തലമുറക്കാരിയായത്.

കൊച്ചിയില്‍ അഭിഭാഷകനും പിന്നീട് സെയില്‍ ടാക്സ് കമീഷണറുമായ ആലിപിള്ളയുടെ പിന്‍ഗാമിയായാണ് മകന്‍ ജസ്റ്റിസ് അബ്ദുള്‍ റഹീം നിയമരംഗത്തത്തെുന്നത്്. എറണാകുളം ലോകോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഫസ്ലീന്‍ അഭിഭാഷകയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ‘മാധ്യമ’ത്തോട് പറഞ്ഞു. പിതാവ് ജസ്റ്റിസ് അബ്ദുള്‍ റഹീം, മാതാവ് നസീറ എന്നിവര്‍ക്കൊപ്പം ഭര്‍തൃപിതാവ് ഡോ. സലീം, മാതാവ് ഷെരീഫ എന്നിവരും ചടങ്ങിനത്തെി. നാട്ടിലില്ലാതിരുന്നതിനാല്‍ ഭര്‍ത്താവ് അസര്‍ നവീന്‍ എത്തിയില്ല. ഞായറാഴ്ച സന്നദ് സ്വീകരിച്ചവരില്‍ തൊടുപുഴ സ്വദേശി ജേക്കബ് ജെ.ആനക്കല്ലുങ്കല്‍ അഭിഭാഷക കുടുംബത്തിലെ നാലാമത്തെ അംഗമായാണ് മടങ്ങിയത്. തൊടുപുഴ ബാറിലെ അഭിഭാഷകനായ ജെയിംസ് തോമസ് ആനക്കല്ലുങ്കലിന്‍െറ ഇളയ മകനാണ് ജേക്കബ്. സഹോദരന്മാരായ തോമസ്, ജോര്‍ജ് എന്നിവര്‍ അഭിഭാഷകരാണ്. മക്കള്‍ മൂവരും അഭിഭാഷകരായതോടെ നിയമപഠനം പൂര്‍ത്തിയാക്കാനുള്ള തയാറെടുപ്പിലാണ് അഡ്വ. ജെയിംസിന്‍െറ ഭാര്യയും ഗൃഹനാഥയുമായ ആനിയമ്മ.
ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍നടന്ന കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി, എന്‍റോള്‍മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍. അനില്‍കുമാര്‍, കമ്മിറ്റിയംഗം സി.എസ്.അജിതന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. 263 പേരാണ് ഞായറാഴ്ച അഭിഭാഷക എന്‍റോള്‍മെന്‍റിനത്തെിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
