പ്രഫ. കെ. ആലിക്കുട്ടി മുസ് ലിയാർ സമസ്ത ജനറൽ സെക്രട്ടറി
text_fieldsകോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയായി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരെ തെരഞ്ഞെടുത്തു. കൊയ്യോട് പി.പി. ഉമര്‍ മുസ്ലിയാരെ ജോ. സെക്രട്ടറിയായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട് ചേര്‍ന്ന മുശാവറാ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 1986 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായ ആലിക്കുട്ടി മുസ് ലിയാര്‍ 2010 മുതല്‍ സമസ്ത സെക്രട്ടറിയാണ്.
ജാമിഅ നൂരിയ്യ പ്രിന്‍സിപ്പല്‍, അഖിലേന്ത്യ സുന്നി യൂത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി, സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി, സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്‍റ്, പട്ടിക്കാട് ജാമിയ നൂരിയ്യ കോളജിൻെറ പ്രിൻസിപ്പൽ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ആഗോള ഇസ് ലാമിക പണ്ഡിത സഭാംഗം, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി, കാസർകോഡ് ഖാസി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പദവിയിലേക്കാണ് ആലിക്കുട്ടി മുസ്ലിയാരെ തെരഞ്ഞെടുത്തത്.
