Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഷ്ട്രപതിയുടെ സന്ദർശനം: പി.എസ്.സി പരീക്ഷയെഴുതാതെ ഉദ്യോഗാർത്ഥികൾ മടങ്ങി
text_fieldsbookmark_border
കോഴിക്കോട്: രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കോഴിക്കോട് സന്ദർശനം പി.എസ്.സി പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാർത്ഥികളെ വലച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കെ.എസ്.ആർ.ടി.സി സ്റ്റോർ ഇഷ്യൂവർ ഗ്രേഡ് 2 പരീക്ഷക്ക് കൃത്യ സമയത്ത് സെൻററിലെത്താത്തവരെ പരീക്ഷയെഴുതാൻ അധികൃതർ അനുവദിച്ചില്ല. പി.എസ്.സിയുടെ നിബന്ധന പ്രകാരം അര മണിക്കൂർ മുമ്പേ പരീക്ഷാ ഹാളിൽ ഹാജരാകണം. അഞ്ച് മിനിട്ട് വൈകിയെത്തിവരെ വരെ പരീക്ഷയെഴുതുന്നതിൽ നിന്നു തടഞ്ഞു. രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപെടുത്തിയിരുന്നു. കാലത്ത് 10 മുതൽ നാലു വരെ നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. പരീക്ഷയെഴുതാൻ കഴിയാതെ വന്ന പെൺകുട്ടികളടക്കം കരഞ്ഞു കൊണ്ടാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
