പണമിടപാടില്ലെങ്കില്‍ വേശ്യാലയത്തില്‍നിന്ന് പിടികൂടിയാലും അനാശാസ്യമല്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: പ്രതിഫലം നല്‍കിയതായോ വാങ്ങിയതായോ തെളിവില്ലെങ്കില്‍ പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ വേശ്യാലയത്തില്‍ ശാരീരികബന്ധം പുലര്‍ത്തുന്നത് കുറ്റകരമല്ലെന്ന് ഹൈകോടതി. ഹോം സ്റ്റേയിലെ മുറിയില്‍ നിന്ന് രണ്ട് സ്ത്രീകള്‍ക്കൊപ്പം പിടികൂടി അനാശാസ്യക്കുറ്റം ചുമത്തിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രതികള്‍ നല്‍കിയ ഹരജി അനുവദിച്ചാണ് ജസ്റ്റിസ് കെ. ഹരിലാലിന്‍െറ ഉത്തരവ്.
ശാരീരികബന്ധം നടന്നതിനുപോലും തെളിവില്ളെന്നും ഹോം സ്റ്റേക്ക് പകരം വേശ്യാലയത്തിലാണെങ്കില്‍ പോലും പ്രതിഫലത്തിന്‍െറ സാന്നിധ്യം ഇല്ലാത്ത സാഹചര്യത്തില്‍ അനാശാസ്യക്കുറ്റമാകില്ളെന്നും വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് ഇവര്‍ക്കെതിരായ കേസ് റദ്ദാക്കിയത്. പാറശാലക്കടുത്ത് പൊഴിയൂരിലെ ഹോം സ്റ്റേയില്‍നിന്ന് കന്യാകുമാരി സ്വദേശികളായ വിജയകുമാര്‍, മാണിക്യവാസകം, മാര്‍ട്ടിന്‍ ആരോഗ്യസ്വാമി എന്നിവര്‍ 2015 സെപ്റ്റംബറിലാണ് പിടിയിലായത്. ഹരജിക്കാര്‍ സ്ത്രീകളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. മാത്രമല്ല, ഹോം സ്റ്റേയില്‍ മുറിയെടുത്ത ഹരജിക്കാര്‍ക്കെതിരെ വേശ്യാലയം നടത്തിപ്പ്, വേശ്യാവൃത്തിയിലൂടെ ഉപജീവനം നടത്തല്‍, വ്യഭിചാരത്തിനായി ആളുകളെ എത്തിക്കല്‍, പൊതുസ്ഥലത്തോടുചേര്‍ന്ന് വ്യഭിചാരശാല നടത്തല്‍ തുടങ്ങിയ കുറ്റങ്ങളും പൊലീസ് ചുമത്തി. എന്നാല്‍, പണമിടപാടില്ലാതെ രണ്ടുപേര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരം ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് അനാശാസ്യമായി വിലയിരുത്താനാകില്ളെന്ന് കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
