ട്രെയിനിലെ പുതപ്പുകള്‍ കഴുകുന്നത് രണ്ടുമാസം കൂടുമ്പോള്‍
text_fieldsന്യൂഡല്‍ഹി: ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന പുതപ്പുകള്‍ കഴുകുന്നത് രണ്ടുമാസത്തിലൊരിക്കല്‍. ട്രെയിനിലെ ശുചിത്വത്തെക്കുറിച്ച് എം.പിമാര്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി മനോജ് സിന്‍ഹയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിരിപ്പും തലയിണ കവറുകളും സ്ഥിരമായി കഴുകാറുണ്ട് എന്നാല്‍, പുതപ്പ് രണ്ടുമാസത്തിലൊരിക്കല്‍ മാത്രമേ കഴുകാറുള്ളൂ.
41 യന്ത്രവത്കൃത അലക്കുകേന്ദ്രങ്ങളാണ് ഇന്ത്യന്‍ റെയില്‍വേക്കുള്ളത്. 25 കേന്ദ്രങ്ങള്‍കൂടി അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. അലക്കുകേന്ദ്രങ്ങളില്ലാത്ത സ്ഥലങ്ങളില്‍ പുറംകരാര്‍ നല്‍കിയാണ് വൃത്തിയാക്കല്‍. യാത്രക്കാര്‍ പുതപ്പും തലയിണയും വിരിപ്പും സ്വന്തം കൊണ്ടുവരുന്നതാണ് നല്ലതെന്ന് ചോദ്യോത്തര വേളക്കിടെ രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി പറഞ്ഞത് തമാശപരത്തി. ഹമീദ് അന്‍സാരിയെ പിന്തുണച്ച് കോണ്‍ഗ്രസ് എം.പിമാരുമത്തെി. ഈരീതി സ്വീകരിക്കാന്‍ യാത്രക്കാര്‍ തയാറാണെങ്കില്‍ റെയില്‍വേക്ക് സഹായകമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.
അതിനിടെ, കഴിഞ്ഞദിവസം റെയില്‍വേ ബജറ്റില്‍ ഉപയോഗശേഷം ഉപേക്ഷിക്കാവുന്ന ഡിസ്പോസിബ്ള്‍ പുതപ്പുകള്‍ യാത്രക്കാര്‍ക്ക് നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
