തെരഞ്ഞെടുപ്പിൽ ഇടതുപക്ഷക്കാരനായി എൽ.ഡി.എഫിനൊപ്പമുണ്ടാകും: ബാലകൃഷ്ണപിള്ള
text_fieldsകൊല്ലം: വരുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷക്കാരനായി തന്നെ എല്‍.ഡി.എഫിനൊപ്പമുണ്ടാകുമെന്ന് കേരള കോൺഗ്രസ് ബി. ചെയർമാൻ ആര്‍. ബാലകൃഷ്ണപിള്ള. ഇടത് മുന്നണി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. എന്നാല്‍ മത്സരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും മുന്നണിപ്രവേശം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ആര്‍.ബാലകൃഷ്ണപിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
യു.ഡി.എഫിന് ഒപ്പം നിന്ന ഭൂരിപക്ഷം സമുദായങ്ങളും ഇപ്പോള്‍ അവര്‍ക്കൊപ്പമില്ല. മുന്നണികള്‍ ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പൊതുജനം വോട്ടുചെയ്യുന്ന കാലം കഴിഞ്ഞു. ഈ സാഹചര്യത്തില്‍ എറണാകുളവും മലപ്പുറവും മാത്രമാവും യു.ഡി.എഫിനൊപ്പം നില്‍ക്കുക.
താന്‍ മത്സരിക്കേണ്ടത് ആവശ്യമാണെന്ന് ഇടത് മുന്നണിക്ക് തോന്നിയാല്‍ മത്സരിക്കും. മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ മാറിനില്‍ക്കില്ല. സീറ്റിന്‍റെ കാര്യത്തിൽ ഇടത് മുന്നണിയുമായി ഇതുവരെ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. എൽ.ഡി.എഫ് അക്കാര്യം ന്യായമായി ചെയ്യുമെന്ന വിശ്വാസമാണ് ഉള്ളതെന്നും ആര്‍.ബാലകൃഷ്ണപിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
