Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ഉടന്‍

text_fields
bookmark_border
  • ബി.ഡി.ജെ.എസുമായി പ്രാഥമിക ചര്‍ച്ച കഴിഞ്ഞു
ബി.ജെ.പിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ഉടന്‍
cancel

തൃശൂര്‍: വെള്ളാപ്പള്ളി നടേശന്‍െറ ബി.ഡി.ജെ.എസുമായി പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായെന്നും നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക രണ്ടാഴ്ചക്കകം പ്രഖ്യാപിക്കുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസ് ഉണ്ടാകാതിരിക്കാന്‍ കാരണമൊന്നുമില്ല. ജനസ്വാധീനവും സല്‍പേരും പൊതുജീവിതത്തിന്‍െറ സംശുദ്ധിയുമാണ് സ്ഥാനാര്‍ഥിത്വത്തിന് മാനദണ്ഡമെന്നും കുമ്മനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.  

ജില്ലാ സമിതി സ്ഥാനാര്‍ഥികളെ സംബന്ധിച്ച ശിപാര്‍ശ സംസ്ഥാന സമിതിക്ക് നല്‍കും. അതാണ് കേന്ദ്രത്തിന് സമര്‍പ്പിക്കുക. തെരഞ്ഞെടുപ്പ് മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ക്ക് മേഖലാതല പരിശീലന ശില്‍പശാല സംഘടിപ്പിക്കും. തൃശൂരില്‍ ബുധനാഴ്ച നടന്നു. അടുത്ത ദിവസം കൊല്ലത്തും കോഴിക്കോട്ടും നടക്കും. മാര്‍ച്ച് ആറ് മുതല്‍ 13 വരെ വ്യാപകമായി സമ്പര്‍ക്ക പരിപാടി നടത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story