അങ്കണവാടി ജീവനക്കാര്‍ക്ക് ക്ഷേമനിധി; ബില്‍ നിയമസഭ പാസാക്കി
text_fieldsതിരുവനന്തപുരം: അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പര്‍മാര്‍ക്കും പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിന് ക്ഷേമനിധി രൂപവത്കരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്‍ നിയമസഭ പാസാക്കി. പുതിയ ചരിത്രമാണ് ഈ നിയമനിര്‍മാണത്തിലൂടെ രേഖപ്പെടുത്തുന്നതെന്നും 66,000ത്തോളം പേര്‍ക്ക് നിയമത്തിന്‍െറ പ്രയോജനം ലഭിക്കുമെന്നും മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. പെന്‍ഷന്‍ നല്‍കുന്നതിന് ഫണ്ടിന് പകരം ക്ഷേമനിധി രൂപവത്കരിച്ചതിന് നിയമപ്രാബല്യം നല്‍കുന്നതാണ് ബില്‍.
10 വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ച അംഗത്തിന് പെന്‍ഷന്‍ നല്‍കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. അഞ്ചുവര്‍ഷമോ അതിലധികമോ തുടര്‍ച്ചയായി ക്ഷേമനിധിയിലേക്ക് അംശാദായം അടച്ച അംഗത്തിന് തുകയും അതിന്‍െറ പലിശയും സര്‍ക്കാര്‍ വിഹിതവും ലഭിക്കും. ക്ഷേമനിധി ബോര്‍ഡിന്‍െറ ചെയര്‍മാനെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. ഹെല്‍പര്‍മാരെയും വര്‍ക്കര്‍മാരെയും പ്രതിനിധാനം ചെയ്യുന്ന നാലുപേര്‍, വനിതകളെയും കുട്ടികളെയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ വേണ്ടത്ര അറിവും ആ വിഷയം കൈകാര്യം ചെയ്യുന്നതിനു വേണ്ടത്ര പ്രാപ്തിയുമുള്ള ഒരു വിദഗ്ധന്‍, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍, അഡീ. ഡയറക്ടറുടെ പദവിയില്‍ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥന്‍ (ബോര്‍ഡിന്‍െറ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍), ധനവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥന്‍, നിയമവകുപ്പിലെ ജോയന്‍റ് സെക്രട്ടറിയുടെ പദവിയില്‍ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥന്‍ എന്നിവര്‍ അടങ്ങിയതാണ് ക്ഷേമനിധി ബോര്‍ഡ്. ബോര്‍ഡ് രൂപവത്കരിക്കുന്നതുവഴി സര്‍ക്കാറിന് 4.46 കോടിയുടെ അധികബാധ്യതയാണുണ്ടാവുക. ക്ഷേമനിധി അംഗങ്ങള്‍ക്കായി അങ്കണവാടി കാര്യകര്‍തൃ ബീംയോജന എന്ന ഇന്‍ഷുറന്‍സ് പദ്ധതിയും വ്യവസ്ഥ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
