Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി ലിസിയുമായി ബന്ധപ്പെട്ട ജീവനാംശ കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന് ഹൈകോടതി

text_fields
bookmark_border
നടി ലിസിയുമായി ബന്ധപ്പെട്ട ജീവനാംശ കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന് ഹൈകോടതി
cancel

കൊച്ചി: സിനിമ നടി ലിസിയുടെ പിതാവെന്ന് അവകാശപ്പെട്ട് ജീവനാംശം തേടി നല്‍കിയ ഹരജികളുടെ വിശദാംശങ്ങളും രേഖകളും ഹാജരാക്കാന്‍ സര്‍ക്കാറിന് ഹൈകോടതി നിര്‍ദേശം. ലിസിയുടെ പിതാവാണെന്ന് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന ഹരജിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കാനും കോടതി ഉത്തരവിട്ടു. നേരത്തേ ലിസി ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ഡി.ഒ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്ത മൂവാറ്റുപുഴ സ്വദേശി എന്‍.ഡി. വര്‍ക്കി നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്‍െറ ഉത്തരവ്.

അതേസമയം, കോടതിയുടെ പരിഗണനയിലുള്ള കേസുകളില്‍ കക്ഷിചേരാന്‍ അനുമതിതേടി ലിസിയുടെ മാതാവ് ഏലിയാമ്മയും കോടതിയില്‍ അപേക്ഷ നല്‍കി. ജീവനാംശം നല്‍കാന്‍ ആര്‍.ഡി.ഒ കോടതിവിധി ഉണ്ടായെങ്കിലും ഹരജിക്കാരന്‍ പിതാവല്ളെന്ന് ചൂണ്ടിക്കാട്ടി ലിസി വീണ്ടും നിയമനടപടി തുടരുന്ന സാഹചര്യത്തിലാണ് പിതൃത്വപരിശോധന നടത്താന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് എന്‍.ഡി. വര്‍ക്കി കോടതിയിലത്തെിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story