Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആര്യാടന് പണം നൽകിയത് മൻമോഹൻ ബംഗ്ലാവിൽ വെച്ചെന്ന് സരിത

text_fields
bookmark_border
ആര്യാടന് പണം നൽകിയത് മൻമോഹൻ ബംഗ്ലാവിൽ വെച്ചെന്ന് സരിത
cancel

കൊച്ചി: മന്ത്രി ആര്യാടൻ മുഹമ്മദ് 75 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് സോളാർ കമീഷനിൽ വീണ്ടും സരിത എസ്.നായർ. 2011 ഡിസംബറിൽ മന്ത്രിയുടെ  പി.എ കേശവനാണ് കോഴ വേണമെന്ന് അറിയിച്ചത്. കോഴ നൽകിയാൽ മാത്രമേ കാര്യങ്ങൾ നടക്കൂവെന്ന് കേശവൻ പറഞ്ഞു. ഡിസംബർ ആറിന് വൈകീട്ട് ആര്യാടൻ മുഹമ്മദിന്‍റെ ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ളാവിലെത്തി ആദ്യ ഗഡുവായ 25 ലക്ഷം നൽകി. ബിഗ് ഷോപ്പറിൽ കൊണ്ടുവന്ന പണം മന്ത്രിക്ക് കൈമാറുകയായിരുന്നു. പിന്നീട് കോട്ടയത്ത് നടന്ന കെ.എസ്.ഇ.ബി എഞ്ചിനിയേഴ്സിന്‍റെ പരിപാടിക്കിടെ 15 ലക്ഷം രൂപയും നൽകി. സോളാർ നിക്ഷേപകർ നൽകിയ പണമാണ് കോഴയായി നൽകിയത്.

പിന്നീട് മന്ത്രിയുമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതായും സരിത വെളിപ്പെടുത്തി. സോളാർ കമീഷനിൽ സരിതയുടെ ക്രോസ് വിസ്താരം തുടരുകയാണ്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍റെ അഭിഭാഷകന്‍ സരിതയെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെയാണ് സരിത ഇക്കാര്യങ്ങൾ പറഞ്ഞത്. മുമ്പ് പറഞ്ഞ മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്നും സരിത പറഞ്ഞു.

കേസ് സംബന്ധിച്ച് കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉച്ചക്ക് ശേഷം പുറത്തുവിടുമെന്ന് സരിത മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story