യുവതിയും കുഞ്ഞും കുളത്തില്‍ മരിച്ചനിലയില്‍
text_fields
ചെറുതോണി: അമ്മയെയും രണ്ടുവയസ്സുള്ള മകനെയും കുളത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു. തോപ്രാംകുടി സ്വദേശി പേട്ടുപാറ അനീഷിന്‍െറ ഭാര്യ സനീഷ (28), മകന്‍ ദേവദത്തന്‍ എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവറായിരുന്ന അനീഷ് ഒരുമാസം മുമ്പ് കോതമംഗലത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു. അതിനുശേഷം സനീഷ അതീവ ദു$ഖിതയായിരുന്നെന്ന് പറയപ്പെടുന്നു. ഇവര്‍ ഭര്‍ത്താവിന്‍െറ മാതാപിതാക്കളോടൊപ്പം തറവാട്ട് വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഭര്‍തൃപിതാവാണ് ചൊവ്വാഴ്ച രാവിലെ ഇവരുടെ മൃതദേഹം അയല്‍വാസിയുടെ കുളത്തില്‍ കണ്ടത്. തുടര്‍ന്ന് മുരിക്കാശ്ശേരിയില്‍നിന്ന് പൊലീസത്തെി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് മാറ്റി. രാജാക്കാട് പഴയവിടുതി വലിയപുരക്കല്‍ ശിവന്‍െറ മകളാണ് സനീഷ. ഇടുക്കി സി.ഐ ഇ.പി. റെജി, മുരിക്കാശ്ശേരി എസ്.ഐ എസ്. ശിവലാല്‍, എ.എസ്.ഐ വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.