14കാരിയെ പീഡിപ്പിച്ച പള്ളി വികാരിക്ക് ജാമ്യമില്ല
text_fields
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പള്ളി വികാരിയുടെ ജാമ്യഹരജി ഹൈകോടതി വീണ്ടും തള്ളി. 14കാരിയെ പള്ളിമേടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിലെ പ്രതി പറവൂര്‍ പുത്തന്‍വേലിക്കര പള്ളി വികാരി എഡ്വിന്‍ ഫിഗരസിന്‍െറ ഹരജിയാണ് ജസ്റ്റിസ് സുനില്‍ തോമസ് തള്ളിയത്. കേസുണ്ടായതിനത്തെുടര്‍ന്ന് ഹരജിക്കാരന്‍ പല വിധത്തിലും നിയമത്തിന് കീഴടങ്ങുന്നതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതുള്‍പ്പെടെ മുന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും സര്‍ക്കാര്‍ വാദം അംഗീകരിച്ചുമാണ് ജാമ്യം തള്ളി സിംഗ്ള്‍ ബെഞ്ച് ഉത്തരവിട്ടത്.
2015 ഏപ്രില്‍ ഒന്നിനാണ് മകളെ വൈദികന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് അമ്മ പൊലീസില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിന്‍െറ പിറ്റേ ദിവസം ഇന്ത്യ വിട്ട ഹരജിക്കാരന്‍ ഏപ്രില്‍ 24ന് തിരിച്ചത്തെി. ഇതിനുശേഷം മുന്‍കൂര്‍ ജാമ്യം തേടി പലതവണ ഹരജി നല്‍കി. ഇതിന് സുപ്രീംകോടതിയെ വരെ സമീപിച്ചു.
അവസാന മുന്‍കൂര്‍ ജാമ്യഹരജി മേയ് അഞ്ചിനാണ് ഹൈകോടതി തള്ളിയതെങ്കിലും കീഴടങ്ങിയത് ഡിസംബര്‍ എട്ടിനാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ അന്വേഷണം പൂര്‍ത്തിയായതായും ഇപ്പോള്‍ ഹരജിക്കാരനെ ജാമ്യത്തില്‍ വിട്ടാല്‍ വിചാരണയെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു.
സാക്ഷികളെ ഉള്‍പ്പെടെ സ്വാധീനിക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ കൂടി വിലയിരുത്തിയ കോടതി, സാഹചര്യങ്ങളില്‍ മാറ്റമില്ളെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ളെന്നും വ്യക്തമാക്കി ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.