Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.ഡി.എഫിൻെറ മദ്യനയം തുടരണമെന്ന് കെ.സി.ബി.സി
text_fieldsbookmark_border
കൊച്ചി: യു.ഡി.എഫ് സർക്കാറിൻെറ മദ്യനയം തുടരണമെന്ന് കേരളാ കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി). മദ്യനയം തുടരുന്നവർ അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്. അത് ആരുമാകാമെന്നും കെ.സി.ബി.സി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മദ്യനയം പുനപരിശോധിക്കുമെന്ന എൽ.ഡി.എഫിൻെറ നിലപാട് ആശങ്കാജനകമാണ്. മദ്യലോബിയുടെ പ്രഭാവത്തിൽ ഇടതുപക്ഷം വീണുപോവരുത്. കേരളത്തിലെ അതിശക്തമായ മദ്യലോബി ബാറുകൾ തുറക്കാൻ ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അവർ എല്ലാ സാധ്യതകളും പരിശോധിക്കും. ഇപ്പോഴുള്ള മദ്യനയം തുടരുമോ എന്ന കാര്യം യു.ഡി.എഫ് തീരുമാനിക്കണമെന്നും ഫാ. വള്ളിക്കാട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
