സരിതയുടെ ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചു –ഐ.ജി ടി.ജെ. ജോസ്
text_fieldsകൊച്ചി: കേസ് അന്വേഷണത്തിന്‍െറ ഭാഗമായി ശേഖരിച്ച സരിത എസ്. നായരുടെ ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയ വിവരങ്ങള്‍ നശിപ്പിച്ചതായി ഐ.ജി ടി.ജെ. ജോസ് സോളാര്‍ കമീഷന്‍ മുമ്പാകെ മൊഴി നല്‍കി. 2013ല്‍ സൈബര്‍ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചത്. ആരുടെ ഫോണ്‍ നമ്പറുകളാണെന്ന് വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല. പിന്നീട് ലഭിച്ച രേഖകളില്‍നിന്നാണ് ലക്ഷ്മി നായര്‍ എന്ന സ്ത്രീയുടെ ഫോണ്‍ സംഭാഷണങ്ങളാണെന്ന് മനസ്സിലായത്. കേസ് അന്വേഷണത്തിന് പ്രയോജനപ്പെടില്ളെന്ന് കണ്ടതിനത്തെുടര്‍ന്നാണ് വിവരങ്ങള്‍ ഒഴിവാക്കിയതെന്നും ടി.ജെ. ജോസ് മൊഴി നല്‍കി.
മന്ത്രിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2013 ജൂണ്‍ 15, 19 തീയതികളില്‍ മൊബൈല്‍ സര്‍വിസ് ദാതാക്കളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ധാരാളം കേസുകളും വിവരങ്ങളും ഇപ്രകാരം ലഭിക്കുന്നതിനാല്‍ കേസിന് ആവശ്യമെന്ന് തോന്നുന്നവ മാത്രം സൂക്ഷിക്കും.സരിതയുടെ ഫോണ്‍ സംഭാഷണത്തിന്‍െറ വിവരങ്ങള്‍ ഒഴിവാക്കിയത് എന്നാണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. വിവരങ്ങള്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുക്കാം.
താന്‍ ശേഖരിച്ച വിവരങ്ങളൊന്നും പുറത്തുപോയിട്ടില്ല. അന്നത്തെ ഇന്‍റലിജന്‍സ് എ.ഡി.ജി.പി ടി.പി. സെന്‍കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി അറിഞ്ഞിരുന്നു. എന്നാല്‍, ടി.പി. സെന്‍കുമാര്‍ തന്നെ വിളിക്കുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. മേലുദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വിശദീകരണം ചോദിച്ചപ്പോള്‍ മറുപടി നല്‍കിയിരുന്നു. സരിതയുടെ ഫോണ്‍ സംഭാഷണങ്ങള്‍ മന$പൂര്‍വം നശിപ്പിക്കുകയായിരുന്നുവെന്ന വാദത്തെയും ടി.ജെ. ജോസ് നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
