നികത്തുഭൂമിയുടെ സ്വഭാവം മാറ്റല്‍: മമ്മൂട്ടിയുടെ അപേക്ഷ പരിഗണിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: തന്‍െറ പേരിലെ സ്ഥലത്തിന്‍െറ സ്വഭാവം റവന്യൂ രേഖകളില്‍ നിലമെന്ന് കിടക്കുന്നത് തിരുത്തിക്കിട്ടണമെന്ന ചലച്ചിത്ര നടന്‍ മമ്മൂട്ടിയുടെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാന്‍ പ്രാദേശികതല നിരീക്ഷണ സമിതിക്ക് ഹൈകോടതി നിര്‍ദേശം.
അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാനാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ ഉത്തരവ്.
കിഴക്കമ്പലം പഞ്ചായത്ത് പരിധിയില്‍ തങ്ങളുടെ പേരിലുള്ള 3.75 ഏക്കര്‍ ഭൂമിയുടെ രേഖകളില്‍ മാറ്റം അനുവദിക്കണമെന്നാവശ്യപ്പെട്ട് മമ്മൂട്ടിയും ഭാര്യയും നല്‍കിയ ഹരജിയാണ് പരിഗണിച്ചത്. 2003ല്‍ നികത്തിയ ഭൂമി നെല്‍വയലായി രേഖപ്പെടുത്താനാവില്ല.
2008ലെ നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമം വരുന്നതിന് അഞ്ചുവര്‍ഷം മുമ്പ് നികത്തിയ ഭൂമി ഈ നിയമത്തിന്‍െറ പരിധിയില്‍ വരില്ല. കരട് ഡാറ്റ ബാങ്കില്‍ നെല്‍വയലെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ അസ്സല്‍ ഡാറ്റ ബാങ്ക് ഇനിയും തയാറായിട്ടില്ല. ഭൂമിയുടെ സ്വഭാവം പരിശോധിച്ച് തീര്‍പ്പുണ്ടാക്കുന്ന പ്രാദേശികതല സമിതി അപേക്ഷയില്‍ അനുകൂല തീരുമാനമുണ്ടാക്കുന്നില്ളെന്നായിരുന്നു ഹരജിയിലെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
