Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോളാര്‍ പുനരന്വേഷണം: വിധി മൂന്നിന്
text_fieldsbookmark_border
കോഴിക്കോട്: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും പ്രതിചേര്‍ത്ത് പുനരന്വേഷണം നടത്തണമെന്ന ഹരജിയില്‍ മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മാര്‍ച്ച് മൂന്നിന് വിധിപറയും. ഇതുസംബന്ധിച്ച ബിജു രാധാകൃഷ്ണന്‍െറ ഹരജിയാണ് ജഡ്ജി ജോജി തോമസ് മൂന്നിന് വിധിപറയാന്‍ തീരുമാനിച്ചത്. വാദം കേട്ടശേഷമാണ് വിധിക്കായി മാറ്റിയത്.
സോളാര്‍ കേസിന്‍െറ വിചാരണക്കിടെയാണ് പ്രതിയായ ബിജു രാധാകൃഷ്ണന്‍ അഭിഭാഷകന്‍ മുഖേന പുനരന്വേഷണ ഹരജി സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജെഫ്രി ജോര്‍ജ് ജോസഫ് ഹാജരായി.
Next Story
