അപകടത്തില്‍പെട്ട് റോഡില്‍കിടന്ന കണ്ടക്ടര്‍ വാഹനങ്ങള്‍ കയറി മരിച്ചു
text_fieldsഫറോക്ക്: അജ്ഞാത വാഹനം ബൈക്കിലിടിച്ച് റോഡില്‍ വീണ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ മറ്റു വാഹനങ്ങള്‍ കയറിയിറങ്ങി മരിച്ചു. ഫറോക്ക് ചുങ്കം തോട്ടുപാടം മക്കാച്ചി മാളിയേക്കല്‍ അബുവിന്‍െറ മകന്‍ മുഹമ്മദ് ഷഫീഖ് (42) ആണ് മരിച്ചത്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കുണ്ടായിത്തോട് ദേശീയപാതയിലെ കൊടിയവളവില്‍ അജ്ഞാത വാഹനം ഷഫീഖിന്‍െറ ബൈക്കില്‍ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടമെന്ന് കരുതുന്നു. അഞ്ചു മണിക്ക് മത്സ്യത്തൊഴിലാളികളാണ് അപകടം നടന്ന വിവരം അറിയുന്നത്. മണിക്കൂറുകളോളം റോഡില്‍ കിടന്ന ഷഫീഖിന്‍െറ ശരീരത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി അരക്കു മുകളില്‍ തിരിച്ചറിയാത്തവിധം തകര്‍ന്നു. 5.45ന് സ്ഥലത്തത്തെിയ പൊലീസാണ് മൃതദേഹം മെഡിക്കല്‍ കോളജിലത്തെിച്ചത്.
ആറു മണിയോടെ ഫയര്‍ ഫോഴ്സ് റോഡ് ശുചീകരിച്ചു.സഫിയയാണ് മാതാവ്. ഭാര്യ: റുബീന. മക്കള്‍: ഷമീം, സഫ. സഹോദരി: റംല. പേട്ട മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
