Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.ജയരാജനെ തിരുവനന്തപുരം ശ്രീചിത്തിരാ മെഡിക്കൽ കോളേജിലേക്ക് മാറ്റും
text_fieldsbookmark_border
കോഴിക്കോട്: കതിരൂർ മനോജ് വധക്കേസിൽ അറസ്റ്റിലായ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ ചൊവ്വാഴ്ച തിരുവനന്തപുരം ശ്രീചിത്തിരാ മെഡിക്കൽ കോളേജിലേക്ക് മാറ്റും. കൂടുതൽ വൈദ്യപരിശോധനകൾക്കായാണ് ജയരാജനെ തലസ്ഥാനത്തേക്ക് കൊണ്ട് പോകുന്നത്. അതേസമയം, ആറ്റുകാൽ പൊങ്കാല നടക്കുന്ന സാഹചര്യത്തിൽ ജയരാജനെ ഏതുമാർഗത്തിലൂടെ എത്തിക്കുമെന്നതാണ് പൊലിസിനെ കുഴക്കുന്നത്. പൊങ്കാല നടക്കുമ്പോൾ തിരുവനന്തപുരം നഗരത്തിലുണ്ടാകുന്ന വൻതിരക്കിലൂടെ ജയരാജനെ ശ്രീചിത്തിരാ ആശുപത്രിയിലെത്തിക്കുന്നത് ബുദ്ധിമുട്ടാണ്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ജയരാജൻ. ഇക്കഴിഞ്ഞ 15നാണ് ജയരാജനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
