കെ.വി സുമേഷ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
text_fieldsകണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായി കെവി സുമേഷ് തെരഞ്ഞെടുക്കപ്പെട്ടു. കാരായി രാജൻ രാജിവച്ചതിനെ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. 24 അംഗങ്ങളില്‍ 15 പേരുടെ വോട്ട് സുമേഷ് നേടി. യുഡിഎഫിലെ തോമസ് വർഗീസിന് ഒൻപത് വോട്ടും ലഭിച്ചു.
മുന്‍ പ്രസിഡൻറായ കാരായി രാജന്‍ തന്നെയാണ് സുമേഷിെൻറ പേര് നിർദേശിച്ചത്. പരിയാരം ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.വി. സുമേഷ് നിലവില്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻറും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമാണ്. ഫസൽ വധക്കേസ് പ്രതിയായ കാരായി രാജനു ജില്ലയിൽ പ്രവേശിക്കാനുള്ള അനുമതി കിട്ടാത്തതിനെ തുടർന്നാണ് പ്രസിഡൻറ് സ്ഥാനം രാജിവച്ചത്.കലക്ടര്‍ പി.ബാലകിരണ്‍ പുതിയ പ്രസിഡൻറിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു നേരത്തേയുള്ള ഭരണ സമിതി തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക എന്നതാണ് തെൻറ പ്രഥമ ലക്ഷ്യമെന്ന് സുമേഷ് പറഞ്ഞു.സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജന്‍, പി.കെ.ശ്രീമതി എം.പി, കെ.കെ. നാരയണന്‍ എം.എല്‍എ. തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.