Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിറ്റിലപ്പിള്ളിയുടെ നിരാഹാരസമരം അവസാനിച്ചു

text_fields
bookmark_border
ചിറ്റിലപ്പിള്ളിയുടെ നിരാഹാരസമരം അവസാനിച്ചു
cancel

തിരുവനന്തപുരം: തെരുവുനായശല്യത്തിനെതിരെ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നടത്തിയ 24 മണിക്കൂര്‍ നിരാഹാരസമരം അവസാനിച്ചു. ഭാര്യ ഷീലാ കൊച്ചൗസേഫ് നല്‍കിയ ഇളനീര് കഴിച്ചാണ് സമരം അവസാനിപ്പിച്ചത്. മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ സമരസമാപനചടങ്ങില്‍ പങ്കെടുത്തു. നായ്ക്കളുടെ എണ്ണം കൂടുന്നതിനുകാരണം ശുചിത്വമില്ലായ്മയാണെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ ജനങ്ങള്‍ അധികാരികളില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒരുമാസത്തിനകം പ്രശ്നത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടായില്ളെങ്കില്‍ ഡല്‍ഹിയിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story