Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ്മൻചാണ്ടി കേരളം കണ്ട മികച്ച മുഖ്യമന്ത്രിയെന്ന്​ വെള്ളാപ്പള്ളി

text_fields
bookmark_border
ഉമ്മൻചാണ്ടി കേരളം കണ്ട മികച്ച മുഖ്യമന്ത്രിയെന്ന്​ വെള്ളാപ്പള്ളി
cancel

കോട്ടയം: കേരളം കണ്ട മികച്ച മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചേരയേയും മൂര്‍ഖനേയും അണലിയേയും ഒരു കുട്ടയിലാക്കി കൊത്തുകൊള്ളാതെ കൊണ്ടുപോയത് ഉമ്മൻചാണ്ടിയുടെ മിടുക്കാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയത്ത് എസ്എൻഡിപി യോഗം സംഘടിപ്പിച്ച ശിവഗിരി തീർഥാടന സ്മാരക പവലിയൻ വേദിയിലാണ് വെള്ളാപ്പള്ളി ഉമ്മൻചാണ്ടിയെ പ്രശംസിച്ചത്.

മറ്റ് സർക്കാറുകളെ അപേക്ഷിച്ച് ഉമ്മൻചാണ്ടി തങ്ങളോട് അനുഭാവപൂർണമായ നിലപാടാണ് സ്വീകരിച്ചതെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. അധികാരമുള്ളവരുമായി ചർച്ച നടത്തിയാൽ  അവരുമായി ധാരണയിലെത്തിയെന്ന് പറയുന്നത് ശരിയല്ല. ബിജെപിയുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല. തങ്ങളുടെ കാര്യങ്ങൾ നേടിയെടുക്കാൻ ആരുമായും കൂട്ടുകൂടാം. അവസരവാദ രാഷ്ട്രീയം എന്ന തെൻറ നിലപാടിൽ നിന്ന് മാറ്റമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story