Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിറ്റിലപ്പിള്ളിയുടെ...

ചിറ്റിലപ്പിള്ളിയുടെ നിരാഹാരം തുടങ്ങി

text_fields
bookmark_border
ചിറ്റിലപ്പിള്ളിയുടെ നിരാഹാരം തുടങ്ങി
cancel

തിരുവനന്തപുരം: തെരുവുനായശല്യത്തിനെതിരെ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ആരംഭിച്ച 24 മണിക്കൂര്‍ സൂചന നിരാഹാരസമരം ആരംഭിച്ചു. എല്‍.എം.എസ് മൈതാനത്ത് തിരുവനന്തപുരം അതിരൂപത ആര്‍ച് ബിഷപ് സൂസപാക്യം ഉദ്ഘാടനം ചെയ്തു. പുരോഗമനത്തിന്‍െറ പേരില്‍ പലതും ചെയ്യുമ്പോള്‍ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ഒന്നും ചെയ്യുന്നില്ളെന്ന് അദ്ദേഹം പറഞ്ഞു.
കടിക്കാനത്തെുന്ന നായയെ തല്ലിക്കൊല്ലുകതന്നെ വേണമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ പൊലീസ് നടപടി വന്നാല്‍ അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ മുന്നിലുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.
തെരുവുനായകള്‍ക്കുവേണ്ടി വാദിക്കുന്ന നായസ്നേഹികള്‍ക്ക് പിന്നില്‍ മരുന്നുവിപണിയാണെന്ന് കലക്ടര്‍ ബിജുപ്രഭാകര്‍ പറഞ്ഞു. പേപ്പട്ടിവിഷബാധക്കുള്ള 2800 കോടിയുടെ മരുന്നാണ് ഇവിടെ വിറ്റുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരുവുനായസ്നേഹികളെപ്പോലുള്ള ജനോപകാരപ്രദമല്ലാത്ത പ്രവൃത്തി ചെയ്യുന്നവരെ വാഴ്ത്തപ്പെട്ടവരായി കണക്കാക്കുകയാണെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു. നിയമം മനുഷ്യനുവേണ്ടിയുള്ളതാണ്. അല്ലാതെ മനുഷ്യന്‍ നിയമത്തിനുവേണ്ടിയുള്ളതല്ളെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറേഷന്‍ ഓഫ് റെസിഡന്‍റ്സ് അസോസിയേഷന്‍െറ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങില്‍ സാഹിത്യകാരി റോസ്മേരി, എം.എസ്. വേണുഗോപാല്‍, ചലച്ചിത്രനടന്മാരായ മണിയന്‍പിള്ള രാജു, വിജയരാഘവന്‍  എന്നിവരും സംസാരിച്ചു.
 ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് എച്ച്.ഷഹീര്‍ മൗലവി സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നിരാഹാരസമരം ഞായറാഴ്ച ഉച്ചക്ക് 12 ഓടെ അവസാനിക്കും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chittilappilly protest
Next Story