കരാര്‍ ഒപ്പിട്ടു; വൈദ്യുതി ബോര്‍ഡില്‍ പുതുക്കിയ ശമ്പളം അടുത്തമാസം മുതല്‍
text_fieldsതിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ ശമ്പള പരിഷ്കരണ കരാര്‍ ഒപ്പിട്ടു. നിയമസഭാ സമുച്ചയത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കെ.എസ്.ഇ.ബി ലിമിറ്റഡ് മാനേജ്മെന്‍റും അംഗീകൃത തൊഴിലാളി യൂനിയന്‍ ഭാരവാഹികളും തമ്മിലാണ് കരാര്‍ ഒപ്പുവെച്ചത്. 2013 ആഗസ്റ്റ് മുതല്‍ അഞ്ചുവര്‍ഷമാണ് കരാറിന്‍െറ കാലാവധി. കുറഞ്ഞ വര്‍ധന 2915 രൂപയും കൂടിയത് 12,500 രൂപയുമാണ്. മാര്‍ച്ച് മാസം മുതല്‍ പുതുക്കിയ ശമ്പളം ലഭിക്കും.
നിലവിലെ ക്ഷാമബത്തയുടെ 84.253 ശതമാനം ശമ്പളത്തില്‍ ലയിപ്പിച്ച് 12 ശതമാനത്തിന്‍െറ വര്‍ധനയോടെയാണ് പുതിയ പരിഷ്കരണം നടപ്പാക്കുക. ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 17,000 രൂപയും കൂടിയത് 59,305 രൂപയുമായിരിക്കും.
2013 ആഗസ്റ്റ് മുതല്‍ 2015 ഡിസംബര്‍ വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. 2016 ജനുവരി മുതലുള്ള കുടിശ്ശിക ശമ്പളത്തോടൊപ്പം നല്‍കും. സര്‍വിസ് വെയ്റ്റേജ് 0.6 ശതമാനമാണ്.
വൈദ്യുതി ബോര്‍ഡ് സി.എം.ഡി എം. ശിവശങ്കര്‍, ഡയറക്ടര്‍മാരായ എന്‍.എസ്. പിള്ള, സി.വി. നന്ദന്‍, ബി. നീന, ഡോ.ഒ. അശോകന്‍, പി. വിജയകുമാരി എന്നിവരും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷനെ (സി.ഐ.ടി.യു) പ്രതിനിധീകരിച്ച് കെ.ഒ. ഹബീബ്, വി. ലക്ഷ്മണന്‍, യുനൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ളോയീസ് ഫ്രണ്ടിനെ (യു.ഡി.ഇ.ഇ.എഫ്) പ്രതിനിധീകരിച്ച് കെ.പി. ധനപാലന്‍, സിബിക്കുട്ടി ഫ്രാന്‍സിസ്, കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷനെ (എ.ഐ.ടി.യു.സി) പ്രതിനിധീകരിച്ച് എ.എന്‍. രാജന്‍, എം.പി. ഗോപകുമാര്‍ തുടങ്ങിയവരാണ് കരാറിലൊപ്പിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
