Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി. ജയരാജന്‍െറ കസ്റ്റഡി: സി.ബി.ഐ ഹരജി പിന്‍വലിച്ചു

text_fields
bookmark_border
  • മണിക്കൂറുകള്‍ക്കകം പുതിയ ഹരജി
പി. ജയരാജന്‍െറ കസ്റ്റഡി: സി.ബി.ഐ ഹരജി പിന്‍വലിച്ചു
cancel

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ചോദ്യംചെയ്യലിന് കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ സി.ബി.ഐ പിന്‍വലിച്ചു. ബുധനാഴ്ച ഹരജിയില്‍ വിധി പറയാനിരിക്കേയാണ് സി.ബി.ഐയുടെ അപ്രതീക്ഷിത നടപടി. എന്നാല്‍, മണിക്കൂറുകള്‍ക്കകം പുതിയ ഹരജി സമര്‍പ്പിച്ചു.
തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയാണ് ബുധനാഴ്ച രാവിലെ 11.20ന് പിന്‍വലിക്കുന്നതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ജയരാജന്‍െറ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മെഡിക്കല്‍ ബോര്‍ഡ് യോഗം കോഴിക്കോട് നടക്കുന്നതിനാല്‍ സൂപ്രണ്ട് സമയമാവശ്യപ്പെട്ടിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തുനില്‍ക്കാമെന്ന സി.ബി.ഐ നിലപാട് കോടതിയെ രേഖാമൂലം അറിയിച്ചതോടെ ഹരജി പിന്‍വലിച്ചതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീടാണ് പുതിയ ഹരജി സമര്‍പ്പിച്ചത്. ഈ അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story