ശബരിമലയില്‍ കുപ്പി വെള്ളം നിരോധിച്ചു
text_fieldsകൊച്ചി: ശബരിമലയിലെ കടകളില്‍ കുപ്പിവെള്ളവും പ്ളാസ്റ്റിക് ഉല്‍പന്നങ്ങളും വില്‍ക്കുന്നത് ഹൈകോടതി നിരോധിച്ചു. ശബരിമല മേഖലയില്‍ കര്‍ശന പ്ളാസ്റ്റിക് നിരോധം നടപ്പാക്കിയ സാഹചര്യത്തിലാണ് സന്നിധാനം, നിലക്കല്‍, പമ്പ എന്നിവിടങ്ങളില്‍ വെള്ളം പ്ളാസ്റ്റിക് കുപ്പിയില്‍ വില്‍ക്കുന്നത് നിരോധിച്ച് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടത്. കടകളില്‍ പ്ളാസ്റ്റിക് വില്‍പന പാടില്ളെന്ന് ചൂണ്ടിക്കാട്ടി ശബരിമല എക്സി. ഓഫിസര്‍ പുറപ്പെടുവിച്ച ഉത്തരവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ ഹാജരാക്കി. ഈ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ശബരിമലയില്‍ കടമുറികള്‍ വാടകക്കെടുത്തവരുള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്ളാസ്റ്റിക് മാലിന്യത്തിന്‍െറ അതിപ്രസരം പരിസ്ഥിതി പ്രശ്നവും വന്യജീവികള്‍ക്ക് അപകടവുമുണ്ടാക്കുന്നുവെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ കര്‍ശനമായി തടയാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. അടുത്ത മണ്ഡല-മകര വിളക്കു സീസണിന് മുമ്പ് ശബരിമലയില്‍ പ്ളാസ്റ്റിക് ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കണമെന്നും ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
