ആരോടും അയിത്തമില്ല; പലരുമായും ചര്‍ച്ച നടത്തി –വെള്ളാപ്പള്ളി
text_fields
ആലപ്പുഴ: ബി.ജെ.പിയുമായി കൂടുതല്‍ അടുപ്പമുണ്ടെന്ന് മുദ്രകുത്തിയ തങ്ങളുടെ പാര്‍ട്ടിക്ക് ഒരു മുന്നണിയോടും അയിത്തമില്ളെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇടത്- വലത് മുന്നണികളിലെ ചിലര്‍ തങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സ്വകാര്യമായി സമീപിച്ചിരുന്നു. മുമ്പും അത്തരത്തിലുള്ള സഹായ അഭ്യര്‍ഥനകള്‍ നടന്നിട്ടുണ്ട്.
മുന്നണികളിലെ പ്രമുഖരായ ചിലരും സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍, രഹസ്യസ്വഭാവമായ അത്തരം അഭ്യര്‍ഥനകള്‍ പരസ്യമാക്കുന്നത് ശരിയല്ളെന്നും വെള്ളാപ്പള്ളി വാര്‍ത്താലേഖകരോട് പറഞ്ഞു. ഞങ്ങള്‍ക്ക് എത്രമാത്രം ശക്തിയുണ്ട്, എത്ര അംഗങ്ങള്‍ ഞങ്ങളുടെ ബി.ഡി.ജെ.എസില്‍ ഉണ്ട് എന്നൊക്കെ പരിശോധിച്ചുവരുകയാണ്. മെംബര്‍ഷിപ് കാമ്പയിനാണ് നടക്കുന്നത്. 19 ന് രാവിലെ 10 ന് മാവേലിക്കര വെള്ളാപ്പള്ളി എന്‍ജിനീയറിങ് കോളജില്‍ മെംബര്‍ഷിപ് പുരോഗതി വിലയിരുത്തുന്ന യോഗം നടക്കും. തലയില്‍ മുണ്ടിട്ട് വരുന്നവരെയും അല്ലാതെവരുന്നവരെയും വര്‍ഷങ്ങളായി തങ്ങള്‍ക്കറിയാം. ബി.ജെ.പിയുമായി പ്രത്യേകിച്ച് അകല്‍ച്ചയൊന്നുമില്ല. എന്നാല്‍, മറ്റുള്ളവരുമായി വിരോധവുമില്ല. അതാണ് ഇപ്പോഴത്തെ സ്ഥിതി. എല്ലാവര്‍ക്കും സഹായംവേണം. എന്നാല്‍, ഞങ്ങള്‍ എന്താണെന്ന് അവരെയൊക്കെ വ്യക്തമാക്കി കൊടുക്കേണ്ടതുണ്ട്. എസ്.എന്‍.ഡി.പി യോഗത്തിന്‍െറയും അല്ലാത്ത സംഘടനയുടെയും കൂടുതല്‍ അംഗങ്ങള്‍ ഭാരതീയ ധര്‍മജന സേനയില്‍ ചേരുന്നുണ്ടെന്ന് വെള്ളാപ്പള്ളി അവകാശപ്പെട്ടു. തല്‍ക്കാലം ഒരുമുന്നണിയിലും കക്ഷിയാകാതെ ശക്തി തെളിയിക്കുന്ന തന്ത്രങ്ങളായിരിക്കും ആവിഷ്കരിക്കുകയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
