വയോധികയുടെ കൊല: ബന്ധുവായ കുട്ടി പിടിയില്‍
text_fieldsകല്‍പറ്റ: എടപ്പെട്ടി ചുള്ളിമൂല വയലില്‍ അല്ലിമുത്തുവിന്‍െറ ഭാര്യ അളഗമ്മ (75)യെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ കുട്ടി പൊലീസ് കസ്റ്റഡിയില്‍. ഞായറാഴ്ചയാണ് അളഗമ്മയെ വീടിനടുത്ത സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. സ്കൂള്‍ വിദ്യാര്‍ഥിയായ കുട്ടി ബീഡി വലിക്കുന്നതിനെ എതിര്‍ത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വീട്ടിലത്തെിയ കുട്ടി ബീഡി എടുത്തു വലിക്കുന്നത് ഇവര്‍ കണ്ടു. ഇക്കാര്യം അമ്മയോടും മറ്റും പറഞ്ഞുകൊടുക്കുമെന്ന് പറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലത്തെിയത്. ഭാരമുള്ള വസ്തുകൊണ്ട് തലക്കടിക്കുകയായിരുന്നു.
ഹാമര്‍ ഉപയോഗിച്ചാണ് അടിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഇത് കണ്ടത്തെിയിട്ടില്ല. മൃതദേഹം വീടിന് പിറകുവശത്തെ കുറ്റിക്കാട്ടില്‍ കൊണ്ടിട്ടശേഷം വീട്ടിലുണ്ടായിരുന്ന 500 രൂപ എടുത്ത് കുട്ടി സ്ഥലം വിടുകയായിരുന്നു.
കോഴിക്കോട്ടുവെച്ചാണ് കല്‍പറ്റ സി.ഐ കെ.പി. സുനില്‍കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ കസ്റ്റഡിയിലെടുത്തത്. രാവിലെ മുതല്‍ അളഗമ്മയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലില്‍ വൈകീട്ടോടെ കുറ്റിക്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു. കുട്ടിയെ തിങ്കളാഴ്ച രാത്രിയോടെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
