Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാർട്ടി -പി.സി ജോർജ്
text_fieldsbookmark_border
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാർട്ടിയുണ്ടാക്കുമെന്ന് കേരള കോൺഗ്രസ് നേതാവ് പി.സി ജോർജ്. കേരള സെക്യുലർ പാർട്ടി (കെ.എസ്.പി) എന്ന പുതിയ പാർട്ടി ഈ മാസം അവസാനം നിലവിൽ വരും. വരുന്ന തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തന്നെ മത്സരിക്കും. ഇടതു മുന്നണിയുമായി സഹകരിക്കാനാണ് താൽപര്യമെന്നും പി.സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പി.സി ജോർജിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ എൽ.ഡി.എഫ് അന്തിമ തീരുമാനം എടുത്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ജോർജുമായുണ്ടാക്കിയ ബന്ധം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഗുണം ചെയ്തെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ.
എന്നാൽ, പൂഞ്ഞാറിലെ ഒരു വിഭാഗം പ്രവർത്തകർ ജോർജുമായി നല്ല ബന്ധത്തിലല്ല. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ തോമസിനെ പൂഞ്ഞാറിൽ സ്ഥാനാർഥിയാക്കാനും സി.പി.എം നീക്കമുണ്ട്.
Next Story
