Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയരാജന് പിന്തുണയുമായി കാരായി രാജന്‍െറ ഫേസ്ബുക് കവിത

text_fields
bookmark_border
ജയരാജന് പിന്തുണയുമായി കാരായി രാജന്‍െറ ഫേസ്ബുക് കവിത
cancel

കണ്ണൂര്‍: ‘നീയോ, നീ കമ്യൂണിസ്റ്റുകാരനാണ്. നിനക്ക് നീതിയില്ല’. കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ നിയമം ചുമത്തി ജയിലിലകപ്പെട്ട സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന് പിന്തുണയുമായി സി.പി.എം നേതാവും ഫസല്‍ വധക്കേസ് പ്രതിയുമായ കാരായി രാജന്‍െറ കവിതയാണിത്. ജയരാജന്‍ തലശ്ശേരി സെഷന്‍ കോടതിയില്‍ കീഴടങ്ങി നിമിഷങ്ങള്‍ക്കകമാണ് കമ്യൂണിസ്റ്റുകാരനായാല്‍ നീതിയല്ല, മറിച്ച് കരിനിയമങ്ങളാണ് കാവലാളാവുകയെന്ന അര്‍ഥത്തിലുള്ള കവിത കാരായി രാജന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസുകാരാണെങ്കില്‍ നീതിയും ജാമ്യവും ബന്ധുക്കളും നിന്നോടൊപ്പമുണ്ടാകുമെന്നും കവിത ചൂണ്ടിക്കാട്ടുന്നു.
ഫസല്‍ വധക്കേസ് പ്രതിയായ കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായെങ്കിലും ജാമ്യവ്യവസ്ഥകളില്‍ ഇളവ് ലഭിക്കാത്തതിനാല്‍ രാജിവെക്കേണ്ടിവന്നു. കണ്ണൂര്‍ ജില്ലയില്‍ പ്രവേശാനുമതിയില്ലാത്തതിനാല്‍ എറണാകുളത്ത് താമസിക്കുന്ന അദ്ദേഹം, അവിടെ ജില്ലാ സെക്രട്ടേറിയറ്റംഗമാണ്.

 

 

നീയൊ ? നീ കമ്മ്യൂണിസ്റ്റാണ്‌നിനക്ക് നീതിയോ?കൊല്ലപ്പെട്ടവൻ കമ്മ്യൂണിസ്റ്റായിരുന്നു,ഈ കൊലയ്ക്ക് ഗൂഢാലോചനയേയില്ല.വെട്ടേ...

Posted by Karayi Rajan on Thursday, February 11, 2016
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story