അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ക്കും ഉത്തരവാദിത്തം –ഹൈകോടതി
text_fieldsകൊച്ചി: അക്കൗണ്ടുകളില്‍നിന്ന് നിക്ഷേപകന്‍െറ പണം നഷ്ടപ്പെടുന്നതിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് ബാങ്കുകള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ളെന്ന് ഹൈകോടതി. അക്കൗണ്ട് ഉടമയ്ക്ക് നഷ്ടമായ പണം തിരികെ നല്‍കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്നും ജസ്റ്റിസ് ബി. കെമാല്‍പാഷ വ്യക്തമാക്കി. ഐ.സി.ഐ.സി.ഐ. ബാങ്കിലെ അക്കൗണ്ടില്‍നിന്ന് 5.5 ലക്ഷം രൂപ നഷ്ടമായ സംഭവത്തില്‍ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ളെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശി കെ. ബേസില്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. നിക്ഷേപം മുഴുവന്‍ താനറിയാതെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടിട്ടും ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. നടപടിക്രമമെന്ന രീതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും പുരോഗതിയില്ല. ബാങ്കും ഇക്കാര്യത്തില്‍ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് ഹരജിയിലെ ആവശ്യം. മാത്രമല്ല, പണം നഷ്ടപ്പെടുന്ന സംഭവങ്ങളില്‍ ബാങ്കുകള്‍ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് ഉത്തരവിടണമെന്നും ഹരജിയില്‍ പറയുന്നു. എന്നാല്‍, തട്ടിപ്പിന് പിന്നില്‍ പഞ്ചാബ് കേന്ദ്രീകരിച്ചുള്ള സംഘമാണെന്നും അക്കൗണ്ട് പിന്‍നമ്പറും മറ്റും രഹസ്യമായി സൂക്ഷിക്കേണ്ടത് അക്കൗണ്ട് ഉടമയുടെ ഉത്തരവാദിത്തമാണെന്നായിരുന്നു ബാങ്കിന്‍െറ വിശദീകരണം. പണം നല്‍കാന്‍ ബാധ്യതയില്ളെന്നും ബാങ്ക് കോടതിയെ അറിയിച്ചു. ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പണം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് ബാങ്കിന്‍െറ വിശദീകരണം കേട്ട കോടതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. അതിനാല്‍, കോടതികളും ഇത്തരം കേസുകളെ ഗൗരവത്തോടെ തന്നെ സമീപിക്കും.
ഓണ്‍ലൈന്‍ തട്ടിപ്പ് വഴി അക്കൗണ്ടുകളില്‍നിന്ന് പണം ചോര്‍ത്തുന്നതിനെതിരെ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ട കോടതി കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
