Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമ്പാനൂര്‍ രവി സോളാര്‍ കമ്മീഷനില്‍ ഹാജരായില്ല
text_fieldsbookmark_border
തിരുവനന്തപുരം: സോളാര്‍ കമ്മീഷനു മുമ്പാകെ മൊഴി നല്കാന് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി ഹാജരായില്ല. ഈ മാസം 20തിന് ഹാജരാവാമെന്ന് രവി കമ്മീഷനെ അറിയിച്ചതായാണ് വിവരം. എന്നാല്‍, സി-ഡാക് എം.ഡി വി.കെ ഭദ്രന് മൊഴി നല്‍കാനത്തെി. സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങള്‍ക്കുമേല്‍ ഡാറ്റ ഓവര്‍റൈറ്റ് ആയിപ്പോയാല്‍ ആ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാവില്ളെന്നും എന്നാല്‍, അവ മന:പൂര്‍വം ഡിലീറ്റ് ചെയ്തതാണെങ്കില്‍ വീണ്ടെടുക്കാനാവുമെന്നും ഭദ്രന് അറിയിച്ചു. ഈ ദൃശ്യങ്ങള്‍ എഫ്.ഡി.ഐ സംവിധാനം ഉപയോഗിച്ച് അറിയാനാവും. എന്നാല്‍, അത് പബ്ളിക് ഡൊമൈനില്‍ ലഭ്യമാവില്ളെന്നും അദ്ദേഹം മൊഴി നല്കി.
Next Story
