മുഖ്യമന്ത്രിക്ക് കോഴ നല്‍കിയെന്ന മൊഴി അന്വേഷണത്തിന് ഉത്തരവിടാനാകില്ളെന്ന് ഹൈകോടതി
text_fields
കൊച്ചി: മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും കോഴ നല്‍കിയെന്ന സരിതാ നായരുടെ വെളിപ്പെടുത്തലിന്‍െറ പശ്ചാത്തലത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ തല്‍ക്കാലം ഇടപെടാനാവില്ളെന്ന് ഹൈകോടതി. സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമീഷന് മുന്നില്‍ കേസിലെ പ്രധാന പ്രതിയായ സരിത ഇത്തരത്തില്‍ മൊഴി നല്‍കാനിടയായതിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പാലക്കാട്ടെ അഴിമതി വിരുദ്ധ മനുഷ്യാവകാശ സംരക്ഷണ കൗണ്‍സില്‍ സെക്രട്ടറി ഐസക് ജോര്‍ജ് നല്‍കിയ ഹരജിയാണ് ജസ്റ്റിസ് പി. ഉബൈദ് പരിഗണിച്ചത്.
സരിത ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെങ്കില്‍ അഴിമതി നിരോധ നിയമപ്രകാരം കേസെടുക്കണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരാന്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. കമീഷന് മുന്നില്‍ സരിതയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടില്ളെന്നും അവിടെ നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് യുക്തമായ തീരുമാനമെടുക്കേണ്ടത് കമീഷന്‍ തന്നെയാണെന്നും കോടതി വ്യക്തമാക്കി.
ജുഡീഷ്യല്‍ കമീഷന്‍ മുമ്പാകെ നല്‍കുന്ന മൊഴിക്ക് നിയമസാധുതയില്ളെന്നും ഇത് തെളിവായി സ്വീകരിക്കാന്‍ കഴിയില്ളെന്നും കോടതി പറഞ്ഞു. തെളിവുകള്‍ പരിശോധിച്ച് കമീഷനാണ് മൊഴിയിലെ വസ്തുതകളുടെ നിജസ്ഥിതി കണ്ടെത്തേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് ഒരു മാസത്തിനുശേഷം പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
