അഴിമതിയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രണ്ടാം യു.പി.എക്ക് സമം –കാരാട്ട്
text_fieldsപാലക്കാട്: അഴിമതിയുടെ കാര്യത്തില്‍ കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ രണ്ടാം യു.പി.എ സര്‍ക്കാറിന് സമമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെ.എസ്.ടി.എ) രജത ജൂബിലി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ അഴിമതിക്കേസുകള്‍ ഒന്നൊന്നായി ഉയര്‍ന്നിട്ടും ധാര്‍മിക ഉത്തരവാദിത്തമേല്‍ക്കാന്‍ പോലും ഇവര്‍ തയാറായിട്ടില്ല. യു.ഡി.എഫ് ഭരണത്തില്‍ കേരളത്തിലെ വിദ്യാഭ്യാസരംഗവും കുത്തഴിഞ്ഞു.
അനധികൃത സ്കൂളുകള്‍ക്ക് വ്യാപകമായി അംഗീകാരം നല്‍കിയും സ്വകാര്യ കുത്തകകള്‍ക്ക് പരവതാനി വിരിച്ചും പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കേന്ദ്രത്തില്‍ ബി.ജെ.പിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് സാധിക്കില്ളെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയ ഉദാരവത്കരണത്തിന്‍െറ കാര്യത്തില്‍ ഇരു പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. മാനവ വിഭവശേഷി മന്ത്രാലയത്തെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസാണ്. കരിക്കുലവും പാഠപുസ്തകവുമെല്ലാം ഹിന്ദുത്വ അജണ്ടക്കനുസരിച്ച് മാറ്റിയെഴുതുന്നു. ചരിത്രത്തില്‍ വെള്ളം ചേര്‍ത്ത് മുസ്ലിംകളെ രാജ്യത്തിന്‍െറ ശത്രുക്കളായി അവതരിപ്പിക്കാനാണ് വര്‍ഗീയ ശക്തികളുടെ ശ്രമം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ലോക വ്യാപാര സംഘടനയുടെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള നയങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും കാരാട്ട് പറഞ്ഞു.
കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സി.കെ. രാജേന്ദ്രന്‍, കെ. രാജേന്ദ്രന്‍, എ. ശ്രീകുമാര്‍, പി.എച്ച്.എം. ഇസ്മയില്‍, എം. സ്വരാജ്, വി. ശ്രീകുമാര്‍, എം. വിജില്‍, കെ.സി. ഹരികൃഷ്ണന്‍, ഉഴവൂര്‍ വിജയന്‍, എന്‍.എന്‍. കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
