കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു
text_fieldsതലശേരി: ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാവിലെ 11 മണിയോടെ നഗരസഭാ ഒാഫീസിൽ നേരിട്ടെത്തിയാണ് സെക്രട്ടറി പി. രാധാകൃഷ്ണന് രാജിക്കത്ത് കൈമാറിയത്.
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഹൈകോടതി ഇളവ് അനുവദിക്കാത്ത സാഹചര്യത്തിലാണ് രാജി. കോടതി വിധി മാനിച്ചു കൊണ്ട് രാജി സമർപ്പിച്ചതായി കാരായി ചന്ദ്രശേഖരൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിൽ പ്രവേശിക്കാന്‍ വിലക്കുള്ള ചന്ദ്രശേഖരന്‍ രാജിക്കത്ത് കൈമാറായി ഹൈകോടതിയുടെ പ്രത്യേക അനുമതി വാങ്ങിയിരുന്നു.
ഹൈകോടതി വിലക്കുള്ള സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജന്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. കാരായി രാജനും കാരായി ചന്ദ്രശേഖരനും ഫസൽ വധക്കേസില്‍ ഏഴും എട്ടും പ്രതികളാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
