തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതി തമ്മിലടിയെന്ന് നേതാക്കളോട് രാഹുൽ
text_fieldsതിരുവനന്തപുരം: നേതാക്കള്‍ പരസ്പരം തമ്മിലടിക്കാനുള്ള സമയമല്ല ഇതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തമ്മിലടി നിർത്തണമെന്നും തിരുവനന്തപുരത്ത് നടന്ന കെ.പി.സി.സി വിശാല എക്സിക്യുട്ടീവ് യോഗത്തിൽ രാഹുൽ പറഞ്ഞു. അതിന് ശേഷം നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ താൻ വരും. കോൺഗ്രസ് പാർട്ടി ഒരു കുടുംബം പോലെയാണ്. ഇത് പരസ്പരം അടികൂടാനുള്ള സമയമല്ല. തെരഞ്ഞെടുപ്പിന്‍റെ മാസങ്ങളിൽ എല്ലാവരും വഴക്ക് ഒഴിവാക്കണം. ഒരുമിച്ച് പോരാടി തെരഞ്ഞെടുപ്പ് ജയിച്ച് കോൺഗ്രസ് പാർട്ടിയെ ഭരണത്തിൽ എത്തിക്കുകയാണ് വേണ്ടതെന്ന് രാഹുൽ പറഞ്ഞു.
മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും നല്ല കഴിവുള്ളവരാണ്. ഒരാള്‍ക്ക് ഇല്ലാത്ത കഴിവ് മറ്റൊരാള്‍ക്ക് ഉണ്ട്. എല്ലാവരും കൂടി ഒന്നിക്കുമ്പോഴാണ് കഴിവ് വര്‍ധിക്കുന്നത്. കേരളത്തിൽ സി.പി.എമ്മിന് കോൺഗ്രസിനെ തോൽപ്പിക്കാൻ സാധിക്കില്ല. കോൺഗ്രസ് പാർട്ടിക്ക് മാത്രമേ കോൺഗ്രസ് പാർട്ടിയെ തോൽപ്പിക്കാൻ സാധിക്കൂവെന്നും രാഹുൽ ഒാർമിപ്പിച്ചു.
ഹിന്ദു--മുസ്‍ലിം വർഗീയത വളർത്തിയാണ് ബി.ജെ.പി തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത്. നരേന്ദ്ര മോദിയുടെ പല നടപടികളും ഉപരിപ്ലവവും കേവല പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നതാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
