നാണംകെട്ട മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവായിരിക്കുന്നതില്‍ ലജ്ജിക്കുന്നു –വി.എസ്
text_fields
തിരുവനന്തപുരം: നാണംകെട്ട മുഖ്യമന്ത്രിക്കെതിരെയുളള സീറ്റില്‍ പ്രതിപക്ഷനേതാവായി ഇരിക്കുന്നതില്‍ താന്‍ ലജ്ജിക്കുന്നെന്ന് വി.എസ്. അച്യുതാനന്ദന്‍. ജനങ്ങളോട് ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നോര്‍ത്ത് ഗതികേടുകൊണ്ടാണ് ഇവിടെ ഇരിക്കുന്നത്. നുണകള്‍ മാത്രം പറയുകയും നുണകളില്‍ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന മുഖ്യമന്ത്രി ലോകത്ത് എവിടെയും കാണില്ല. നുണകള്‍ പറയുന്നതില്‍ മുഖ്യമന്ത്രി ലിംക ബുക് ഓഫ് റെക്കോഡ്സില്‍ സ്ഥാനം പിടിച്ചു. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധാര്‍മികതയിലും നിയമവിരുദ്ധ നടപടികളിലും മുഴുകിയ മുഖ്യമന്ത്രിയും സഹമന്ത്രിമാരും വേണോ? 14 മണിക്കൂര്‍ സോളാര്‍ കമീഷനുമുന്നില്‍ ചോദ്യം ചെയ്യലിന് ഇരുന്നുകൊടുത്തത് വലിയ കാര്യമായാണ് പറയുത്. അഴിമതിക്കേസില്‍ ചോദ്യംചെയ്യപ്പെടുന്നത് എങ്ങനെയാണ് വലിയ കാര്യമാകുക? 14 മണിക്കൂറും കള്ളങ്ങള്‍ മാത്രം പറയുന്നതില്‍ അദ്ദേഹം സങ്കോചം കാട്ടിയതുമില്ല.
സരിതയെ ശരിക്കും അറിഞ്ഞയാളാണ് മുഖ്യമന്ത്രി. ക്ളിഫ് ഹൗസിന്‍െറ അടുക്കളയില്‍ വരെ കയറിച്ചെല്ലാന്‍ അനുവാദമുണ്ടായിരുന്നെന്നാണ് സരിത പറയുന്നത്. 2012 ആഗസ്റ്റില്‍ ക്ളിഫ് ഹൗസില്‍ നടത്തിയ പ്രാര്‍ഥനയില്‍ പങ്കെടുത്തയാളാണുപോലും സരിത. മുഖ്യമന്ത്രിയുടെ ഭാര്യയെ ശുശ്രൂഷിക്കാനും സരിത തയാറായിരുന്നു.
നാണം എന്ന വാക്ക് ശബ്ദതാരാവലിയില്‍ നോക്കിയെങ്കില്‍ ഉമ്മന്‍ ചാണ്ടി എന്നേ രാജിവെക്കുമായിരുന്നെന്നും അദ്ദേഹം പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
