ബിജു രമേശിനെ അറസ്റ്റ് ചെയ്യണമെന്ന് കേരള കോൺഗ്രസ്
text_fieldsതിരുവനന്തപുരം: ബാര്‍ കോഴക്കേസ് ഗൂഢാലോചന ആരോപണത്തില്‍ കടുത്ത നിലപാടുമായി കേരള കോണ്‍ഗ്രസ്. ബിജു രമേശിനെ അറസ്റ്റ് ചെയ്യണമെന്ന് പാര്‍ട്ടി എം.എല്‍.എമാര്‍ മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടു. എസ്.പി ആര്‍. സുകേശന്‍ കെ.എം മാണിക്കെതിരെ വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് പാര്‍ട്ടി ആരോപണം. സുകേശനെതിരെ കര്‍ശന അച്ചടക്ക നടപടി വേണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
സുകേശനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി എം.എല്‍.എമാരുടെ യോഗമാണ് ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. കെ.എം മാണിയും മന്ത്രി പി.ജെ ജോസഫും ഒഴികെയുള്ള എം.എല്‍.എമാരാണ് ആവശ്യങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയതെന്നാണ് വിവരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
