തെളിവുകള്‍ കൈമാറി; കമ്മീഷന്റെ നടപടികള്‍ കഴിഞ്ഞാല്‍ ബാക്കിയുള്ളവ പുറത്തുവിടും -സരിത നായര്‍
text_fieldsകണ്ണൂര്‍: സോളാര്‍ കേസില്‍ ആവശ്യത്തിനുള്ള തെളിവുകള്‍ കമ്മീഷന് നല്‍കിയിട്ടുണ്ടെന്നും ക്രോസ് വിസ്താരം അടക്കമുള്ള നടപടികള്‍ കഴിഞ്ഞാന്‍ ബാക്കിയുള്ള തെളിവുകള്‍ പറുത്തുവിടുമെന്നും സരിതാ എസ്.നായര്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍. താന്‍ പറഞ്ഞതിനെ സാധൂകരിക്കാനുള്ള തെളിവുകള്‍ നല്‍കിക്കഴിഞ്ഞു. കമ്മീഷന് അതു സാധൂകരിച്ചു കഴിഞ്ഞാന്‍ ബാക്കിയുള്ള തെളിവുകള്‍ പുറത്തുവിടും. ആരോപണം ഉന്നയിക്കുന്നുവെന്ന് പറയുന്നവരുടെ ബാധ്യതയാണ് ഇത് ശരിയാണോ അല്ളേ എന്ന് പരിശോധിക്കേണ്ടത്. അവര്‍ക്ക് വേണമെങ്കില്‍ ഒരു തേഡ് പാര്‍ട്ടിയെ നിയോഗിക്കട്ടെ. അങ്ങനെ വരിയാണെങ്കില്‍ എല്ലാം തെളിയിക്കാന്‍ പറ്റുന്ന തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും ക്രിമിനല്‍ അന്വേഷണമായാലും വിജിലന്‍സ് ആയാലും സി.ബി.ഐ ആയാലും താന്‍ അതിനോട് പൂര്‍ണമായും സഹകരിക്കുമെന്നും സരിത പറഞ്ഞു. പൊലീസ് അസോസിയേഷനുമായി തനിക്ക് ബന്ധമില്ല. പൊലീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ജി.ആര് അജിത് എന്നയാളാണ് തന്നെ വന്നു കണ്ടതെന്നും അയാള്‍ക്കാണ് താന്‍ പണം കൊടുത്തതെന്നും സരിത പറഞ്ഞു.
