രാഷ്ട്രീയ തര്‍ക്കത്തിന്‍െറ പേരില്‍ എന്തും പറയാമെന്ന അവസ്ഥ –മന്ത്രി ബാബു
text_fieldsകൊച്ചി: രാഷ്ട്രീയ തര്‍ക്കത്തിന്‍െറ പേരില്‍ എന്തും പറയാമെന്ന അവസ്ഥയിലേക്ക് കേരള രാഷ്ട്രീയം അധ$പതിച്ചെന്ന് മന്ത്രി കെ. ബാബു. ആര്.എസ്.പി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബേബി ജോണ്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിന് അതീതമായി വ്യക്തിബന്ധവും കുടുംബ ബന്ധവും സൂക്ഷിച്ചിരുന്ന തലമുറയിലെ അംഗമായിരുന്നു ബേബി ജോണ്‍. കേരളത്തിലെ മുന്‍കാല നേതാക്കള്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയിരുന്നു. എന്നാല്‍, ഇന്നത് കൈമോശം വന്നെന്നും ബാബു അഭിപ്രായപ്പെട്ടു. ചവറയിലെ തൊഴിലാളി പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി മുന്നിട്ടിറങ്ങിയ നേതാവിനെയാണ്, ബേബി ജോണിനെക്കുറിച്ച ഓര്‍മകളില്‍ ആദ്യമത്തെുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. ലോറന്‍സ് അനുസ്മരിച്ചു. സമ്മേളനം വയലാര്‍ രവി എം.പി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ രാഷ്ട്രീയമാറ്റത്തിന് തുടക്കമിട്ട നേതാക്കന്മാരുടെ മുന്‍നിരയിലായിരുന്നു ബേബി ജോണിന്‍െറ സ്ഥാനമെന്ന് വയലാര്‍ രവി പറഞ്ഞു. ആര്.എസ്.പി ജില്ലാ സെക്രട്ടറി ജോര്‍ജ് സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു.
