സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണം –സ്മൃതി ഇറാനി
text_fieldsതിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മാതൃസമിതി നടത്തിയ സ്ത്രീ സ്വാഭിമാന്‍ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്വാഭിമാന്‍ യാത്ര കേരളത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കണം.
ജസ്റ്റിസ് ഡി. ശ്രീദേവി, നൃത്താധ്യാപിക കലാക്ഷേത്രം വിലാസിനി, ഗായിക ഡോ ബി. അരുന്ധതി, മംഗളം രാമസ്വാമി, കെ.ജി. ശാരദാമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മാതൃസമിതി സംസ്ഥാന അധ്യക്ഷ പ്രഫ. വി.ടി. രമ മന്ത്രിക്ക് ഉപഹാരം സമര്‍പ്പിച്ചു. ബി.ജെ.പി നേതാവ് വി. മുരളീധരന്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷന്മാരായ വി.കെ. വിശ്വനാഥന്‍, സി.കെ. കുഞ്ഞ്, ജനറല്‍സെക്രട്ടറി കെ.എസ്. നാരായണന്‍, സംഘടനാ സെക്രട്ടറി ടി.യു. മോഹനന്‍, സംസ്ഥാന സെക്രട്ടറി എ.ഒ. ജഗന്നിവാസന്‍, പ്രഫ. എം.എസ്. രമേശന്‍, എം. ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
