Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സരിതയുടെ പണം വാങ്ങിയിട്ടില്ലെന്ന് പൊലീസ് അസോസിയേഷന്‍

text_fields
bookmark_border
സരിതയുടെ പണം വാങ്ങിയിട്ടില്ലെന്ന് പൊലീസ് അസോസിയേഷന്‍
cancel

കൊച്ചി: പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് 20 ലക്ഷം രൂപ നല്‍കിയെന്ന സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ അസോസിയേഷന്‍െറ ചില മുന്‍ ഭാരവാഹികളെ സംശയമുണ്ടെന്നും സരിതക്കെതിരെ ക്രിമിനല്‍, മാനനഷ്ട കേസുകള്‍ ഫയല്‍ ചെയ്യുമെന്നും അജിത് അറിയിച്ചു.
താന്‍ ഇതുവരെ സരിതയെ നേരില്‍ കണ്ടിട്ടില്ല. അവരില്‍നിന്ന് ഒരുരൂപ പോലും സംഭാവന സ്വീകരിച്ചിട്ടുമില്ല. എന്നിരിക്കെ, മുന്‍ ഭാരവാഹികളടക്കം ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സരിതയുടെ വെളിപ്പെടുത്തലായി പുറത്തുവന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും നുണപരിശോധനക്ക് വിധേയനാകാന്‍ തയാറാണെന്നും അജിത് പറഞ്ഞു. സരിത പച്ചക്കള്ളം മൊഴിയായി നല്‍കിയിരിക്കെ തന്‍െറ വിശദീകരണം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കമീഷന് അപേക്ഷ നല്‍കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story