സംഗീത സംവിധായകൻ ജോൺസൻെറ മകൾ മരിച്ച നിലയിൽ
text_fieldsചെന്നൈ: അന്തരിച്ച സംഗീത സംവിധായകൻ ജോൺസൻെറ മകളും ഗായികയുമായ ഷാൻ ജോൺസനെ (29) മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
ചെന്നൈയിലാണ് ഷാൻ ജോലി ചെയ്യുന്നത്. കഴിഞ്ഞദിവസം ഒരു റെക്കോർഡിങ് കഴിഞ്ഞ് ഉറങ്ങാൻ കിടന്നതാണ്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് നാട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
'ഹിസ് നെയിം ഈസ് ജോണ്‍' എന്ന ചിത്രത്തിലൂടെയാണ് ഷാന്‍ സംഗീത സംവിധായികയായത്. പ്രൈസ് ദ ലോര്‍ഡ്, തിര എന്നീ മലയാള ചിത്രങ്ങളിലും ഏതാനും തമിഴ് സിനിമകളിലും അവർ പാടിയിട്ടുണ്ട്.
മഞ്ജുവാര്യറുടെ പുതിയ ചിത്രം 'വേട്ട' എന്ന ചിത്രത്തിലൂടെ ഗാനരചയിതാവായും ഷാന്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിലെ ഹിന്ദി ഗാനമാണ് രചിച്ചത്.
ഷാനും മൂന്നു സുഹൃത്തുക്കളും ചേർന്ന് 'ദി സൗണ്ട് ബൾബ്' എന്ന ബാൻഡിനും തുടക്കമിട്ടിരുന്നു. 2011 ആഗസ്തിലാണ് ജോണ്‍സണ്‍ അന്തരിച്ചത്. 2012 ഫിബ്രവരിയില്‍ മകന്‍ റെന്‍ ജോണ്‍സണും ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു. റാണി ജോണ്‍സണ്‍ അമ്മയാണ്.
വേട്ടയിലെ ഗാനം:
