സോളാർ സ്ഥാപിക്കാൻ ഉത്തരവിട്ടില്ലെന്ന് ശങ്കർ റെഡ്ഡി
text_fieldsകോഴിക്കോട് : പൊലിസ് സ്റേറഷനുകളിൽ സോളാർ വിളക്കുകൾ സ്ഥാപിക്കാൻ ഉത്തര മേഖലാ എ.ഡി.ജി.പി ആയിരിക്കെ താൻ ഉത്തരവിട്ടെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് വിജിലൻസ് ഡയറക്ടർ എൻ . ശങ്കർ റെഡ്ഡി . സരിതാ എസ് നായർ സോളാർ കമ്മിഷനിൽ അങ്ങിനെ മൊഴി നൽകിയിട്ടുണ്ടെങ്കിൽ തെറ്റാണ്. എ.ഡി.ജി.പിക്ക് അങ്ങിനെ ഉത്തരവിടാൻ കഴിയില്ല.
പൊലിസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് വന്ന ഒരു മിനിറ്റ്സിൽ പറഞ്ഞത് പ്രകാരം സ്റേറഷനുകളിൽ സോളാർ സ്ഥാപിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ താൻ എസ്.പിമാർക്ക് നോട്ട് അയച്ചിരുന്നു. ഒരു എസ്.പി യും അതിനു മറുപടി തന്നില്ല. ഫോളോഅപ്പും ഉണ്ടായില്ല. താൻ സരിതയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും റെഡ്ഡി പറഞ്ഞു. ഈ കാര്യത്തിന് ആരും തന്നെ കാണാൻ വന്നിട്ടില്ല. ഒരു എ.ഡി.ജി.പിക്ക് സ്വന്തം നിലയിൽ ഉത്തരവിടാൻ കഴിയുന്ന ഒന്നല്ല ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
