Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2016 6:54 AM IST Updated On
date_range 3 April 2017 3:54 PM ISTകാലിക്കറ്റിലെ അസി. പ്രഫസര്‍ നിയമന വിജ്ഞാപനം ഹൈകോടതി റദ്ദാക്കി
text_fieldsbookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അസി. പ്രഫസര്‍ സ്ഥിര നിയമനത്തിന് കഴിഞ്ഞവര്‍ഷമിറക്കിയ വിജ്ഞാപനം ഹൈകോടതി റദ്ദാക്കി. സംവരണക്രമം പാലിക്കാതെയാണ് വിജ്ഞാപനമിറക്കിയതെന്ന ഹരജിയില്‍ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍േറതാണ് വിധി. പുതിയ വിജ്ഞാപനമിറക്കാനും കോടതി നിര്‍ദേശിച്ചു. വിജ്ഞാപനം നേരത്തേ കോടതി സ്റ്റേ ചെയ്തിരുന്നു. മുന്‍ വി.സി ഡോ. എം. അബ്ദുസ്സലാമിന്‍െറ കാലത്താണ് 38 തസ്തികകളിലേക്ക് വിജ്ഞാപനമിറക്കിയത്. ഓരോ പഠനവകുപ്പുകളിലെയും സംവരണം കണക്കാക്കിയായിരുന്നു വിജ്ഞാപനം. മുഴുവന്‍ പഠനവകുപ്പുകളിലെയും ഒഴിവുകള്‍ മൊത്തം ഒരു യൂനിറ്റായി കണ്ട് സംവരണം നിശ്ചയിക്കണമെന്ന ഉത്തരവ് ചൂണ്ടിക്കാട്ടി ഇടത് അധ്യാപക സംഘടനകളാണ് ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
