കാന്‍സറിനെ പൊരുതി തോല്‍പിച്ച മാലാഖ
text_fieldsകോഴിക്കോട്: അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കത്തെന്നെ ബീച്ചാശുപത്രിയില്‍ വേദനിക്കുന്നവര്‍ക്ക് സാന്ത്വനമായ മാലാഖയുടെ ജീവിതമാണിത്.
കാന്‍സര്‍ എന്നു കേള്‍ക്കുമ്പോഴേ പേടിക്കുന്നവര്‍ക്ക് മുന്നില്‍ ഈ രോഗത്തെ സധൈര്യം നേരിട്ട് വിജയിച്ച ചരിത്രമാണ് മലാപ്പറമ്പ് സ്വദേശി ശ്യാമളയുടേത്.
ബീച്ച് ജനറല്‍ ആശുപത്രിയില്‍ നഴ്സായ ശ്യാമളക്ക് 12 വര്‍ഷം മുമ്പ് 46ാം വയസ്സിലാണ് കാന്‍സര്‍ കണ്ടത്തെുന്നത്. നഴ്സായതു കൊണ്ടായിരിക്കാം ഈ രോഗത്തെക്കുറിച്ച് കേട്ടപ്പോള്‍ തനിക്ക് ഭയമൊന്നും തോന്നിയില്ളെന്ന് ശ്യാമള പറയുന്നു. കാന്‍സര്‍ മറ്റു രോഗങ്ങളെപ്പോലെ ഒന്നുമാത്രമാണിതെന്ന് ഇവര്‍ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലായിരുന്നു. എന്തുവന്നാലും പതറാതെ ധൈര്യപൂര്‍വം നേരിടണമെന്ന് പറഞ്ഞ് ഭര്‍ത്താവ് സുഗതനും കുടുംബവും നല്ല പിന്തുണ നല്‍കിയപ്പോള്‍ അര്‍ബുദത്തോട് പൊരുതാന്‍ അതില്‍ കൂടുതല്‍ ഒന്നും അവര്‍ക്ക് ആവശ്യവുമില്ലായിരുന്നു.
ധൈര്യവും ശാസ്ത്രീയമായ ചികിത്സയും മാത്രമായിരുന്നു ഇവരുടെ കൈമുതല്‍. ആളുകള്‍ ഭയക്കുന്നത് കാന്‍സര്‍ എന്ന പേരിനെയാണ്. ഇത് പലതരത്തിലുണ്ട്. ആദ്യ ഘട്ടത്തില്‍ കണ്ടത്തെിയാല്‍ മാറ്റാവുന്നതാണ് 80 ശതമാനം കാന്‍സറുകളെന്നും ശ്യാമള പറയുന്നു. 35-40 വയസ്സിനു ശേഷം കൃത്യമായ സ്വയം പരിശോധനകള്‍ നടത്തണം. സംശയം തോന്നിയാല്‍ ഡോക്ടറുടെ സഹായം തേടണം. പിന്നെ താനൊരു രോഗിയാണെന്ന ചിന്തയില്ലാതെ ജോലിയില്‍ മുഴുകുക. ചികിത്സയിലിരിക്കെയും ജോലി ചെയ്തിരുന്നു. ആ ആത്മവിശ്വാസത്തിന് 2010ല്‍ സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള അവാര്‍ഡും ലഭിച്ചു.
താന്‍ നൃത്തപരിപാടികളും മറ്റും ചെയ്യാറുണ്ട്. നഴ്സസ് അസോസിയേഷനിലും റസിഡന്‍സ് അസോസിയേഷനിലും നാട്ടിലെ ക്ളബുകളിലുമെല്ലാം സജീവമായി പ്രവര്‍ത്തിക്കുന്നുമുണ്ട്. അഞ്ചു വര്‍ഷം മാത്രമാണ് മരുന്നു കഴിച്ചത്. ഹൃദ്രോഗിയോ കരള്‍, വൃക്ക രോഗികളോ ആണെങ്കില്‍ ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കേണ്ടേ എന്നും ശ്യാമള ചോദിക്കുന്നു. മൂന്നു വര്‍ഷമായി അര്‍ബുദത്തെ അതിജീവിച്ചിട്ട്. കാന്‍സര്‍മുക്തരുടെ കൂട്ടായ്മയായ പ്രതീക്ഷയില്‍ അംഗമാണ് ശ്യാമള. പ്രതീക്ഷയുടെ സജീവ പ്രവര്‍ത്തകയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
