കിഴക്കന്‍ കേരളം കാന്‍സറിന്‍െറ പിടിയില്‍
text_fieldsമുണ്ടക്കയം: തോട്ടം മേഖലയടക്കം കിഴക്കന്‍ കേരളത്തില്‍ 50 ശതമാനത്തിലധികം പേരും അര്‍ബുദരോഗത്തിന് പിടിയിലാകുന്നതിന്‍െറ കണ്ടത്തെലുകള്‍ ജനത്തെ ഭീതിയിലാഴ്ത്തുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ രോഗികളുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുകയാണ്. നേരത്തേ നൂറുപേരില്‍ ഒരാള്‍ക്ക് എന്നതായിരുന്നു സ്ഥിതിയെങ്കില്‍ ഇന്ന് പത്തുപേരില്‍ ഒരാള്‍ എന്ന രീതിയിലേക്ക് മാറി. നാള്‍ക്കുനാള്‍ രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയര്‍ന്നിട്ടും ആരോഗ്യവകുപ്പ് കാര്യമായി പ്രതിരോധ നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്.
തോട്ടം മേഖലകളില്‍ മാത്രമായിരുന്ന അര്‍ബുദം കാര്‍ഷിക-ഗ്രാമീണ മേഖലയില്‍ പടര്‍ന്നിട്ടുണ്ട്. ഒരുവര്‍ഷത്തിനിടെ രണ്ടരവയസ്സുള്ള കുട്ടികളടക്കം കാന്‍സര്‍ ബാധിച്ച് ഇരുനൂറിലധികം പേരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടും ആരോഗ്യ വകുപ്പ് മുന്നിട്ടിറങ്ങിയിട്ടില്ല. രോഗത്തെക്കുറിച്ചുള്ള അജ്ഞതയാണ് പലപ്പോഴും ചികിത്സ വൈകാന്‍ കാരണം. രോഗം കണ്ടത്തെി വരുമ്പോഴേക്കും മരണത്തിന്‍െറ പിടിയിലമര്‍ന്നതിനാല്‍ പലപ്പോഴും ചികിത്സ ഫലപ്രദമാവില്ല. മേഖലയിലെ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗം കണ്ടത്തൊന്‍ കാര്യമായ സംവിധാനങ്ങളില്ല. ശരീരവേദനയടക്കമുള്ളവക്ക് മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കുന്ന വേദന സംഹാരിയെ ആശ്രയിക്കുന്നതും പ്രശ്നമാകാറുണ്ട്.
തോട്ടം മേഖലയില്‍ നിരോധിത വിഷമരുന്നുകളായ കളനാശിനികളാണ് വില്ലനാകുന്നത്. കിഴക്കന്‍ മേഖലയിലെ പ്രധാന തോട്ടങ്ങളിലൊന്നായ പെരുവന്താനം ടി.ആര്‍ ആന്‍ഡ് ടീ കമ്പനി തോട്ടത്തില്‍ 14 വര്‍ഷത്തിനിടെ അര്‍ബുദം പിടിപെട്ട് 44 പേരാണ് മരിച്ചത്. തോട്ടത്തിലെ കൈതകൃഷിയും കളനാശിനി പ്രയോഗവുമാണ് രോഗത്തിന് അടിമയാക്കിയതത്രേ. തോട്ടത്തില്‍ ജോലിക്കാരായവരുടെ മക്കളും കാന്‍സറിന് ഇരയാകുന്നുണ്ട്. ടി.ആര്‍ ആന്‍ഡ് ടീ കമ്പനിയിലെ ചെന്നാപ്പാറടോപ്, ചെന്നാപ്പാറെ താഴെ,ആനക്കുളം, കടമാങ്കുളം കുപ്പക്കയം, വള്ളിയാങ്കാവ് മേഖലകളില്‍ നിരവധിയാളുകള്‍ രോഗം ബാധിച്ച് അടുത്തിടെ മരിച്ചു. ഇതില്‍ രണ്ടര വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു.
ആറായിരത്തിലധികം ഏക്കര്‍ ഭൂമിയുള്ള തോട്ടത്തില്‍ ആയിരക്കണക്കിന് തൊഴിലാളികളെയും അവരുടെ കുടുംബാഗങ്ങള്‍ക്കുമായി ചികിത്സയൊരുക്കാന്‍ ഒരു ക്ളിനിക് മാത്രമാണുള്ളത്. രോഗികളായത്തെുന്നവര്‍ക്ക് വേണ്ടത്ര ചികിത്സ നല്‍കുന്നില്ളെന്നും ആക്ഷേപമുണ്ട്. അവകാശ സമരങ്ങള്‍ നടത്താന്‍ നേതൃത്വം നല്‍കുന്ന തൊഴിലാളി സംഘടനകള്‍ ചികിത്സാസൗകര്യത്തെക്കുറിച്ച് മിണ്ടാറുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
