കേരളത്തില്‍ വടക്കേന്ത്യയിലേതുപോലെ ഗുണ്ടാ വിളയാട്ടം; ഡി.ജി.പി ഫേസ്ബുക്കില്‍ -വി.എസ്
text_fieldsതിരുവനന്തപുരം: വടക്കേ ഇന്ത്യയിലെ ആര്‍.എസ്.എസ്, ബി.ജെ.പി അഴിഞ്ഞാട്ടത്തെ അനുസ്മരിപ്പിക്കുന്ന ഗുണ്ടാ വിളയാട്ടമാണ് കേരളത്തില്‍ എന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഈ സമയം ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി കോളജ് കുട്ടികളെ പോലെ ഫേസ്ബുക്കില്‍ പോസ്റ്റുകളില്‍ ഇട്ട് കളിക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ടി.പി സെന്‍കുമാറിനെ വിമര്‍ശിച്ചു. ഡി.ജി.പി ഫോര്‍ ലോ ആന്‍റ് ഓര്‍ഡര്‍ എന്നതിനു പകരം ഡി.ജി.പി ഫേസ്ബുക്ക് എന്ന് തിരുത്തുന്നതായിരിക്കും നന്നാവുക എന്നും അദ്ദേഹം പരിഹസിച്ചു.
അടുത്തിടെ നാട്ടില്‍ നടന്നിട്ടുള്ള അറും കൊലകളെല്ലാം പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഡി.ജി.പി ഇതൊന്നും അറിയാതെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് നടക്കുകയാണ്. സോളാര്‍കേസ് തേച്ചുമാച്ചു കളയാന്‍ ഡി.ജി.പി ശ്രമിക്കുകയാണ്. മുഖ്യമന്ത്രിമാരുടേയും മറ്റുമന്ത്രിമാരുടേയും അഴിമതികള്‍ തേച്ചുമാച്ചുകളയുന്നതിലാണ് ഡി.ജി.പിയുടെ ജാഗ്രതയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
