Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫസൽ വധക്കേസ്​: കാരായിമാരുടെ ഹരജി ഹൈകോടതി തള്ളി

text_fields
bookmark_border
ഫസൽ വധക്കേസ്​: കാരായിമാരുടെ ഹരജി ഹൈകോടതി തള്ളി
cancel

കൊച്ചി: ഫസൽ വധക്കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാരായിമാർ നൽകിയ ഹരജി െഹെകോടതി തള്ളി. എറണാകുളം ജില്ല വിടരുതെന്ന ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയാണ് ഹരജി സമർപ്പിച്ചത്.  

ജനപ്രതിനിധികൾ എന്ന നിലയിൽ ചുമതലകൾ നിർവഹിക്കാനും കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനും ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രാദേശിക നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഹരജി നൽകിയത്. എന്നാൽ ഹരജിയെ സി.ബി.ഐ ഹൈകോടതിയിൽ എതിർത്തു.

ജാമ്യവ്യവസ്ഥയിൽ ഇളവനുവദിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാനിടയുണ്ടെന്നും അതിനാൽ ആവശ്യം അനുവദിക്കരുതെന്നുമായിരുന്നു സി.ബി.ഐയുടെ നിലപാട്. ജാമ്യ വ്യവസ്ഥയെ മറികടക്കാനാണ് പ്രതികൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും സി.ബി.ഐ വാദിച്ചിരുന്നു. വാദങ്ങൾ അംഗീകരിച്ച ജസ്റ്റിസ് സുനിൽ തോമസ് കാരായിമാരുടെ ഹരജി തള്ളുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story