റബര്‍ ഇറക്കുമതി നിരോധം നീട്ടുമെന്ന് കേന്ദ്രം ഉറപ്പുനല്‍കി –ജോസ് കെ. മാണി
text_fieldsന്യൂഡല്‍ഹി: റബര്‍ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധം ഒരു വര്‍ഷത്തേക്കു നീട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി എം.പി. ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ റബര്‍ കര്‍ഷകര്‍ക്കായി വിലസ്ഥിരത ഫണ്ടില്‍ നിന്ന് 500 കോടി രൂപ അനുവദിക്കണമെന്ന് ധനമന്ത്രാലയത്തോടു ശിപാര്‍ശ ചെയ്യാമെന്നും കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ ഉറപ്പുനല്‍കിയതായി ജോസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇറക്കുമതി നിയന്ത്രണം മാര്‍ച്ച് 31ന് അവസാനിക്കുന്നതോടെ പുതിയ തീരുമാനം പ്രതീക്ഷിക്കാം.
സമരം അവസാനിപ്പിക്കുന്നതിന് കേന്ദ്രം സ്വീകരിച്ച നടപടി അപര്യാപ്തമാണെന്ന് ചര്‍ച്ചയില്‍ താനും ജോയി എബ്രഹാം എം.പിയും അഭിപ്രായപ്പെട്ടതായി ജോസ് കെ. മാണി പറഞ്ഞു. റബര്‍ ഇറക്കുമതി മുംബൈ, ചെന്നൈ തുറമുഖങ്ങള്‍ വഴി പരിമിതപ്പെടുത്തിയതുകൊണ്ട് ഗുണമില്ല. 90 ശതമാനം ഇറക്കുമതിയും ഈ രണ്ടു തുറമുഖങ്ങളിലൂടെയാണ്.
സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിയ റബര്‍ ഇന്‍സെന്‍റീവ് പദ്ധതികൊണ്ട് 150 രൂപ മാത്രമേ കര്‍ഷകന് ഉറപ്പാക്കാനാവുന്നുള്ളൂ. കിലോക്ക് 200 രൂപയെങ്കിലും ലഭിക്കാതെ പ്രതിസന്ധി മറികടക്കാനാവില്ളെന്ന കാര്യം മന്ത്രിയെ ബോധ്യപ്പെടുത്തി. റബര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കുക, റീപ്ളാന്‍റിങ്ങിനുള്ള സബ്സിഡി 25,000 രൂപയില്‍നിന്നു ഒരു ലക്ഷമാക്കി ഉയര്‍ത്തുക, സിന്തറ്റിക് റബറിന് ഇറക്കുമതി ചുങ്കം കൂട്ടുക, ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്നവക്ക് സെസ് ഏര്‍പ്പെടുത്തുക, ഏലം ഉള്‍പ്പെടെ എല്ലാ കാര്‍ഷിക വിളകള്‍ക്കും ന്യായവില തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉന്നയിച്ചു. മുന്‍ ധനമന്ത്രി പി. ചിദംബരം കൈക്കൊണ്ട നടപടികളാണ് റബര്‍ വിലത്തകര്‍ച്ചക്കു വഴിവെച്ചതെന്ന് ജോസ് കെ. മാണി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
